അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സന്തോഷം പ്രകടിപ്പിച്ച് നടൻ ഉണ്ണി മുകുന്ദൻ. തമ്പുരാൻ വീട്ടിലേക്ക് മടങ്ങാൻ കുറച്ച് മണിക്കൂറുകൾ മാത്രമേയുള്ളൂ എന്നും അതിൽ സന്തോഷമെന്നുമാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്.
‘എന്റെ തമ്പുരാൻ വീട്ടിലേക്ക് മടങ്ങാൻ കുറച്ച് മണിക്കൂറുകൾ മാത്രമേയുള്ളൂ എന്ന വസ്തുത, എന്റെ ഹൃദയത്തെ അതിയായി സന്തോഷപ്പെടുത്തുന്നു. എല്ലാവർക്കും ഐശ്വര്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും ജയ്ശ്രീറാം’. രാമക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലുള്ള ശ്രീരാമന്റെ കാരിക്കേച്ചർ പങ്കിട്ടാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്.