ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിനുളള പ്രചരണത്തിന് അയോധ്യ ഊർജ്ജമേകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ വികസന പദ്ധതികൾ തീർത്ഥാടാകർക്ക് സഹായകരമാകും. തൊഴിലവസരങ്ങൾ വർധിക്കും. ജനുവരി 22 ന് രാജ്യത്തെ 140 കോടി ജനങ്ങളും വീടുകളിൽ ശ്രീരാമ ജ്യോതി തെളിയിച്ച് ദീപാവലി ആഘോഷിക്കണമെന്നും മോദി ആവശ്യപ്പെട്ടു. അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
അയോധ്യയിലെ വികസന പദ്ധതികൾ തീർത്ഥാടാകർക്ക് സഹായകരമാകും
