അയോധ്യ രാമക്ഷേത്രം ബിജെപിയുടെ രാഷ്ട്രീയ അജണ്ട എന്ന് ഇ പി ജയരാജൻ

Kerala

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത് ജനങ്ങളെ വേർതിരിച്ച ബിജെപിയുടെ രാഷ്ട്രീയ അജണ്ട ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വർഗീയ വിദ്വേഷമുണ്ടാക്കിയും മതപരമായ ചേരിതിരിവുണ്ടാക്കിയും വോട്ട് ബാങ്ക് സൃഷ്ടിക്കാൻ ബിജെപി നടത്തിയ ശ്രമമാണ് അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്. അതിൽ കോൺഗ്രസിലെ പല അനുഭാവികളും അകപ്പെട്ടുപോയി. ക്ഷേത്ര നിർമ്മാണമൊക്കെ ഇതിന്റെ ഭാഗമാണ്. ഇതിന്റെയൊക്കെ നേട്ടം കൊയ്യുന്നത് ബിജെപിയാണെന്ന് ഇ പി ജയരാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *