ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠയോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ ‘ശോഭയാത്ര’ സംഘടിപ്പിച്ച് ആം ആദ്മി പാര്‍ട്ടി. നഗരത്തിലുടനീളം കമ്മ്യൂണിറ്റി കിച്ചണുകള്‍ സംഘടിപ്പിക്കുമെന്നും എഎപി വൃത്തങ്ങള്‍ അറിയിച്ചു.
ശോഭാ യാത്രയില്‍ മുതിര്‍ന്ന എഎപി നേതാക്കള്‍ പങ്കെടുക്കും. തിങ്കളാഴ്ച തലസ്ഥാനത്തുടനീളം പാര്‍ട്ടി ‘ഭണ്ഡാരങ്ങള്‍’ സംഘടിപ്പിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. ന്യൂഡല്‍ഹിയിലെ പിയേരി ലാല്‍ ഭവനില്‍ എഎപി മൂന്ന് ദിവസത്തെ രാംലീല പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.
‘പ്രാണ പ്രതിഷ്ഠ’ ചടങ്ങിന്റെ ആഘോഷങ്ങള്‍ പ്രമാണിച്ച് തിങ്കളാഴ്ച സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് എഎപി സര്‍ക്കാര്‍ അറിയിച്ചു.
നഗരത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, എന്നിവയ്ക്ക് അര്‍ദ്ധ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന നിര്‍ദേശത്തിന് അനുമതി നല്കി.