അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠയിൽ കോൺഗ്രസ് പങ്കെടുക്കുന്നതിനെ പിന്തുണച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് എല്ലാ കാലത്തും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേർത്തു പിടിച്ച മതേതര പ്രസ്ഥാനമാണെന്നും മറ്റു ചർച്ചകൾ വരുന്നത് സംഘപരിവാറിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ‘അയോധ്യ ക്ഷേത്ര ഉദ്ഘാടനം വൈകാരിക പ്രശ്നമായി കാണരുത്. ഈ പ്രശ്നത്തെ രാഷ്ട്രീയ, സങ്കുചിത താൽപര്യങ്ങൾക്ക് ആരുപയോഗിച്ചാലും അത് സംഘപരിവാർ ശക്തികളെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ. ആ സംരംഭത്തിൽ ആരും ഇടപെടരുതെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു’, കോൺഗ്രസ് നേതാവ് പ്രതികരിച്ചു.