പാലക്കാട്: പെട്ടി ഓട്ടോ ഇടിച്ച നാലുവയസുകാരൻ മരിച്ചു. ചെറുപ്പുളശ്ശേരി നെല്ലായയില്‍ രാവിലെ 10.30 നാണ് സംഭവം.കാഞ്ഞിരത്തിങ്ങല്‍ മനോജിന്‍റെ മകൻ ആദിനാഥ് (4) ആണ് മരിച്ചത്.
മീൻ വില്‍പ്പനയ്ക്കെത്തിയ വാഹനമാണ് കുട്ടിയെ ഇടിച്ചത്. തുടർന്ന് കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്കെതിരേ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പോലീസ് പറഞ്ഞു.