പാലക്കാട് ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു

പാലക്കാട് : പരുതൂർ കുളമുക്കിൽ ആചാരമായ തുള്ളലിനിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. കാഞ്ഞിര കായ കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തു ചേർന്നാണ് വർഷം തോറും ആചാരങ്ങൾ നടത്താറുള്ളത്. വെളിച്ചപ്പാടായ തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. വീട്ടിലേക്ക് പോയി കുളിച്ചതിന് ശേഷം അസ്വസ്ഥത തോന്നിയ ഷൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

ബോഗികളിലൊന്നില്‍ നിന്ന് തീയും പുകയും:ട്രെയിനിൽ നിന്ന് ചാടിയ 11 പേർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയില്‍ ജല്‍ഗാവില്‍ തീവണ്ടിയിൽ നിന്ന് എടുത്തുചാടിയ 11 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് അപകടം. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ ഇടിച്ച് ആണ് 11 പേർ മരിച്ചത്. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇവര്‍ സഞ്ചരിച്ച പുഷ്പക് എക്‌സ്പ്രസിന്റെ ബോഗികളിലൊന്നില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു എന്ന സംശയത്തിലാണ് ഇവര്‍ ചാടിയതെന്നാണ് ലഭിച്ചിട്ടുള്ള വിവരം. എന്നാല്‍ ട്രെയിനില്‍ തീപിടിത്തമുണ്ടായി എന്ന വിവരം റെയില്‍വേ സ്ഥിരീകരിച്ചിട്ടില്ല. തീവണ്ടിയുടെ വേഗം കുറഞ്ഞപ്പോള്‍ ചക്രത്തില്‍ നിന്ന് പുക ഉയര്‍ന്നതാണെന്നും ഇത് […]

Continue Reading

ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ പണമില്ല; കുട്ടികളിൽ നിന്ന് പണം പിരിക്കണമെന്ന് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം : ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിൽ പണമില്ല. മാർച്ചിൽ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം കുട്ടികളിൽ നിന്ന് ഫീസായും മറ്റും പിരിച്ചെടുത്ത് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. മാർച്ച് മൂന്നിനാണ് പരീക്ഷ ആരംഭിക്കുന്നത്. അക്കൗണ്ടിൽ തുകയില്ലെന്നാണ് ഉത്തരവിൽ നൽകുന്ന വിശദീകരണം.

Continue Reading

64 വയസ്സുകാരിയുടെ കഴുത്തിലെ മുഴ വിജയകരമായി നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി

കൊച്ചി : തൃശൂർ സ്വദേശിനിയായ 64 കാരിയുടെ കഴുത്തിലെ 3.5 കിലോഗ്രാം വലിപ്പമുള്ള മുഴ നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. തൈറോയ്ഡ് കാരണം ജന്മനാ ഉണ്ടായിരുന്ന മുഴയ്ക്ക് പ്രായമേറുംതോറും വലിപ്പം വര്‍ധിക്കുകയായിരുന്നു. ചെറു പ്രായത്തില്‍ തന്നെ ചികിത്സക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അപ്പോഴൊന്നും കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നില്ല. അസാധാരണ വലിപ്പവും ശ്വാസോച്ഛ്വാസത്തിനുള്ള പ്രയാസവും കാരണം വിവിധ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷമാണ് രോഗിയെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വിശദപരിശോധനയില്‍ നാവിന്റെ അടിയില്‍ ഉണ്ടാവുന്ന ലിംഗ്വല്‍ തൈറോയ്ഡാണ് കാരണമെന്ന് […]

Continue Reading

50 കോടി ക്ലബ്ബില്‍ ഇടം നേടി രേഖാചിത്രം; വിജയക്കുതിപ്പ് തുടരുന്നു

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ‘രേഖാചിത്രം’ 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. സിനിമാപ്രേമികള്‍ക്ക് മികച്ച തിയേറ്റര്‍ വിരുന്നൊരുക്കിയ ചിത്രം ഇപ്പോൾ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. കിഷ്കിന്ധ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ രണ്ടാമത്തെ 50 കോടി നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് “രേഖാചിത്രം”. മലയാളത്തില്‍ അപൂര്‍വ്വമായ ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ വന്ന ചിത്രം […]

Continue Reading

249 കായിക താരങ്ങള്‍ക്ക് നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം

249 കായിക താരങ്ങള്‍ക്ക് നിയമനം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിനാണ് അനുമതി. 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ 5 പേര്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്‍റ് സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമനം നല്‍കിയിട്ടുള്ളതിനാല്‍ 2020 മുതല്‍ 2024 വരെയുള്ള 250 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ 5 ഒഴിവുകള്‍ കുറയ്ക്കും

Continue Reading

അധ്യാപകരോട് കയർത്ത് സംസാരിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് വിദ്യാർഥി, ക്രിമിനലാക്കാനില്ലെന്ന് പ്രിൻസിപ്പാൾ

തൃത്താലയിൽ വിദ്യാർത്ഥി അധ്യാപകരോട് കയർത്ത് സംസാരിച്ച സംഭവത്തിൽ അധ്യാപകരോട് ക്ഷമ ചോദിച്ച് വിദ്യാർഥി.തൃത്താല പൊലീസ് സ്റ്റേഷനിൽ വെച്ച് അദ്ധ്യാപകരും വിദ്യാർത്ഥിയും രക്ഷിതാവിൻ്റെ സാനിധ്യത്തിൽ സംസാരിച്ചു.പിഴവ് പറ്റിയതാണ്, മാപ്പ് നല്കണമെന്ന് വിദ്യാർത്ഥി അധ്യാപകനോട് പറഞ്ഞു കേസുമായി ഇനി മുന്നോട്ട് പോകേണ്ടതില്ലെന്ന് അധ്യാപകർ തീരുമാനിച്ചിട്ടുണ്ട്.വിദ്യാർഥിക്ക് കൗൺസിലിംഗ് നൽകാനും അടുത്ത ദിവസം മുതൽ ക്ലാസ്സിൽ വരാനും സൗകര്യമൊരുക്കും.തൃത്താല പോലീസ് ലഭിച്ച പരാതിയുടെ അടിത്തനത്തിൽ വനിതാ ശിശു വികസന വകുപ്പിന് റിപ്പോർട്ട് കൈമാറും. അതേസമയം കുട്ടിയെ തിരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പാൾ […]

Continue Reading

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.നെടുമങ്ങാട് ചുള്ളിമാനൂർ കൊച്ചട്ടുകാലിൽ വെച്ചായിരുന്നു അപകടം.നന്ദിയോട് സ്വദേശി അനിൽകുമാർ (50) ആണ് മരിച്ചത്. കെഎസ്ആർടിസി ബസിന് എതിരെ വന്ന് ബൈക്ക് ഇടിച്ചായിരുന്നു അപകടം.കുളത്തുപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസും എതിർ ദിശയിലെത്തിയ ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. അതേസമയം നാദാപുരത്ത് യുവതിയെ വീട്ടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൂണേരി സ്വദേശി ഫിദ ഫാത്തിമ (22) യെയാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 5 മണിയോടെ […]

Continue Reading

പറവൂർ ചിത്രസദനം ഗോൾഡൻ ജൂബിലി നിറവിൽ

വടക്കൻ പറവൂരിലെ ചിത്രകലാ വിദ്യാഭ്യാസ രംഗത്ത് 50 വർഷത്തെ പാരമ്പര്യമുള്ള പറവൂരിലെ ചിത്രസദനം കോളേജ് ഓഫ് ഫൈൻ ആർട്ട്സിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ വിവിധ പരിപാരിപാടികളോടെ ജനുവരി 26 ന് പറവൂർ ടൗൺ ഹാളിൽ നടക്കുന്നു. 1975 ൽ ചിത്രകലാ അധ്യാപകനായ കെ.എ.സദാശിവൻ മാസ്റ്ററാണ് ആരംഭിച്ചത്. അൻപതു വർഷത്തിനുള്ളിൽ ഒട്ടേറെ പ്രഗൽഭരായ ചിത്രകലാകാരന്മാരെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുള്ള കാര്യവും അവരെ അന്നേ ദിവസം ആദരിക്കുന്നതായിരിക്കുമെന്ന് പറവൂർ താലൂക്ക് പ്രസ്ക്ലബ്ബിൻ്റെ പ്രസ്സ് മീറ്റിംഗിൽ ഭാരവാഹികൾ അറിയിച്ചു. […]

Continue Reading

ഓ ഐ സി സി (യു കെ) – യുടെ പ്രഥമ ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി 15ന്; രജിസ്ട്രേഷൻ തുടരുന്നു; രജിസ്‌ട്രേഷൻ ഫോം വാർത്തയോടൊപ്പം 

റോമി കുര്യാക്കോസ് സ്റ്റോക്ക് – ഓൺ – ട്രെന്റ്: ഫെബ്രുവരി 15 – ന് ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന പ്രഥമ മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റിലേക്കുള്ള രജിസ്‌ട്രേഷൻ തുടരുന്നു. സ്റ്റോക്ക് – ഓൺ – ട്രെൻന്റിലെ സെന്റ്. പീറ്റേഴ്സ് കോഫ് അക്കാഡമിയിൽ വച്ച് രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിർവഹിക്കും. യു കെയിൽ ആദ്യമായി രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന […]

Continue Reading