ന്യൂഡല്‍ഹി റെയിൽവെ സ്റ്റേഷനിലെ അപകടം; മരണം 18 ആയി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ അപ്രതീക്ഷിതമായി ഉണ്ടായ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില്‍ 18 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രയാഗ്‌രാജിലെ മഹാകുംഭമേളയ്ക്ക് പോകാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് കാരണം. അപകടത്തില്‍ റെയില്‍വേ ഉന്നതല സമിതി അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് അംഗ സമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോം നമ്പര്‍ 14ല്‍ പ്രയാഗ്‌രാജ് എക്‌സ്പ്രസ് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. ഇതില്‍ കയറാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെയാണ് അപകടം ഉണ്ടായത്. സ്വതന്ത്രസേനാനി എക്‌സ്പ്രസ്, ഭുവനേശ്വര്‍ രാജധാനി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ എന്നീ […]

Continue Reading

മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കോട്ടയം: കോട്ടയത്ത് മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പാലാ ചക്കാമ്പുഴ സ്വദേശി ടോമിയുടെ മകൻ സെബിൻ ടോമിയാണ് മരിച്ചത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സെബിൻ ടോമി. കഴിഞ്ഞ ദിവസമാണ് സെബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Continue Reading

കൊച്ചിയിൽ അതിഥി തൊഴിലാളിയെ പറ്റിച്ച് മൊബൈൽ ഫോണും പണവും കവർന്ന യുവാവ് പിടിയിൽ

അതിഥി തൊഴിലാളിയെ   ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ. തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പിൽ അജിത്ത് (21)നെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശ് സ്വദേശിക്കാണ് പണവും ഫോണും നഷ്ടമായത്. കക്കാട്ടു പാറ ഷാപ്പിൽ വച്ചാണ് യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ പരിചയപ്പെട്ടതും കബളിപ്പിക്കുന്നതും.തൊട്ടടുത്തുള്ള ഇരുപ്പച്ചിറ ഷാപ്പിൽ നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് അജിത്ത് അതിഥിതൊഴിലാളിയെ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഷാപ്പിലെത്തി രണ്ട് പേരും കള്ളുകുടിച്ചു. തുടർന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് നോക്കാനെന്ന് […]

Continue Reading

മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് വായ്പ; കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് വായ്പ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടിയുള്ള പ്രചാര വേലയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കോട്ടയത്തെ റാഗിംഗ് സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എന്നതിനപ്പുറത്ത് എസ്എഫ്‌ഐയെ ക്രൂശിക്കുന്നതിനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു. രണ്ട് കേസുകളിലായി വന്ന സിബിഐ കണ്ടെത്തല്‍ മാധ്യമങ്ങളുടെ കള്ള പ്രചാരവേല തുറന്നുകാട്ടുന്നത് ആയിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് വേണ്ടി കേന്ദ്ര ബജറ്റിലും ബജറ്റിനു പുറത്തുമായി നിരവധി നിവേദനം […]

Continue Reading

ലോക ഒന്നാം നമ്പർ ടെന്നിസ് താരമായ യാനിക് സിന്നർ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു

ലോക ഒന്നാം നമ്പർ ടെന്നിസ് താരമായ യാനിക് സിന്നർ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. പരിശോധനയിൽ പരാജയപ്പെട്ടതോടെ താരത്തിന് മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്നും മൂന്ന് മാസക്കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തി. ലോക ഉത്തേജകവിരുദ്ധ ഏജൻസിയാണ് (വാഡ) വിലക്ക്‌ ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം ലോക ഉത്തേജക വിരുദ്ധ ഏജൻസി നടത്തിയ രണ്ട് ടെസ്റ്റുകളിൽ സിന്നർ പരാജയപ്പെട്ടിരുന്നു. തുടർന്നാണ് നടപടി. ഫെബ്രുവരി 9 മുതൽ മെയ് 4 വരെയാണ് വിലക്ക്. നിരോധിത പദാർത്ഥമായ ക്ലോസ്‌റ്റെബോൾ അടങ്ങിയ മരുന്ന് ഉപയോ​ഗിച്ചതാണ് സിന്നറിന് വിനയായത്. […]

Continue Reading

കടലിൽ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്തിന് സമീപമുള്ള പുളിങ്കുടി ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു. ഇവരെ രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കൻ പൗരത്വമുള്ള ബ്രിജിത്ത് ഷാര്‍ലറ്റ് എന്ന യുവതിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം. കടലില്‍ കുളിക്കാനിറങ്ങിയ ബ്രിജിത്ത് ഷാര്‍ലറ്റ് ശക്തമായ തിരയിലകപ്പെടുകയായിരുന്നു. തിരയിലകപ്പെട്ട ഇവരെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് വിദേശ പൗരനും അപകടത്തില്‍പ്പെട്ടത്.

Continue Reading

കുംഭമേളയ്ക്കെത്തിയ തീർത്ഥാടകർ സഞ്ചരിച്ച കാറും ബസ്സും കൂട്ടിയിടിച്ച് അപകടം; 10 പേർ മരിച്ചു

പ്രയാഗ് രാജ്: പ്രയാഗ് രാജില്‍ വാഹനാപകടത്തില്‍ പത്തു മരണം. ഛത്തീസ്ഗഡില്‍ നിന്ന് കുംഭമേളയ്ക്ക് എത്തി തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തില്‍ പെട്ടാണ് മരണം. അപകടത്തില്‍ 19 പേർക്ക് പരിക്ക്. തീർത്ഥാടകരുമായി എത്തിയ കാർ ബസിലേക്ക് ഇടിച്ച്‌ കയറിയാണ് അപകടമുണ്ടായിരിക്കുന്നത്. മധ്യപ്രദേശിലെ രാജ്ഗഡ് സ്വദേശികളാണ് മിർസാപൂർ പ്രയാഗ്രാജ് ദേശീയപാതയില്‍ വച്ചുണ്ടായ അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നത്. ബൊലേറോ കാർ അമിതവേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അർധരാത്രിയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പ് ഒരാഴ്ചത്തേക്ക് നിർത്തിവെയ്ക്കും

കോഴിക്കോട്: ജില്ലയിൽ ആന എഴുന്നള്ളിപ്പുകള്‍ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി തീരുമാനം. ഫെബ്രുവരി 21 വരെ ഒരാഴ്ചക്കാലം എല്ലാ ആന എഴുന്നള്ളിപ്പുകളും നിർത്തിവെയ്ക്കാനാണ് തീരുമാനം. കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനകളിടഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്. കോഴിക്കോട് എഡിഎം സി മുഹമ്മദ് റഫീക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തത്.

Continue Reading

സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകൾ ഇന്ന് തുടങ്ങും

ദില്ലി: സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകൾ ഇന്ന് തുടങ്ങും. 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ത്യയിൽ 7842 പരീക്ഷ കേന്ദ്രങ്ങളിലയിട്ടാണ് പരീക്ഷകൾ നടക്കുക. വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മാർച്ച് 18 വരെയാണ് പത്താം ക്ലാസ് പരീക്ഷകൾ. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ നാലിന് അവസാനിക്കും. ആദ്യ പരീക്ഷാദിനത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്), ഇംഗ്ലീഷ്(ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ) വിഷയവും +2 വിദ്യാർത്ഥികൾ എന്റർപ്രീനർഷിപ്പ് പരീക്ഷയുമാണ് നൽകുക. ഇന്ത്യയിലും വിദേശത്തുമായി […]

Continue Reading

അജ്ഞാതവാഹനമിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: ചിങ്ങവനം എംസി റോഡിൽ അജ്ഞാത വാഹനമിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. വാഹനാപകടത്തെ തുടർന്ന് റോഡിൽ കിടന്ന് രക്തം വാർന്നായിരുന്നു മരണമെന്ന് പൊലീസ് വ്യക്തമാക്കി. മരണപ്പെട്ടയാളെ തിരിച്ചറിയാൻ സാധിച്ചില്ല. ഇയാളുടെ ശരീരത്തിലൂടെ മറ്റ് വാഹനങ്ങളും കയറിപ്പോയിട്ടുണ്ട് എന്നും പൊലീസ് പറയുന്നു.നാട്ടുകാരാണ് റോഡിൽ മൃതദേഹം കിടക്കുന്ന വിവരം പൊലീസിനെ അറിയിക്കുന്നത്. പിന്നാലെ മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading