തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് നാല് മരണം

തിരുപതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് നാല് പേർ മരണപെട്ടു. വൈകുണ്ഠ ദ്വാര ദർശനത്തിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. നാല് പേരുടെ മരണം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിനിയായ മല്ലികയാണ് മരിച്ച സ്ത്രീ. ടിക്കറ്റിനായി ആയിരക്കണക്കിന് ഭക്തര്‍ രാവിലെ മുതല്‍ തിരുപ്പതിയിലെ വിവിധ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയിരുന്നു. വൈകുന്നേരം പ്രവേശനം അനുവദിച്ചയുടന്‍ ഭക്തര്‍ തിക്കി, തിരക്കി അകത്തേക്ക് കയറുകയായിരുന്നു. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് നിലത്ത് വീണുപോയവരാണ് മരണപ്പെട്ടത്. നിരവധി ഭക്തര്‍ക്ക് […]

Continue Reading

‘മച്ചാന്റെ മാലാഖ’ റിലീസ് ഫെബ്രുവരി 27ന്

അബാം മൂവീസിൻ്റ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്നപുതിയ ചിത്രം “മച്ചാന്റെ മാലാഖ” യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.അബാം        മൂവീസിന്റെ പുതുവർഷ റിലീസായി ഫെബ്രുവരി 27ന് ചിത്രം തീയറ്ററുകളിൽ എത്തും.അബാം മൂവീസിന്റെ പതിമൂന്നാമത്തെ ചിത്രം കൂടിയാണിത് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ സാഹിർ ആണ് നായകൻ.നായിക നമിത പ്രമോദ് . ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈയ്നറായാണ് ചിത്രം. സൗബിനും നമിതയും ചേർന്നുള്ള ഒരു സേവ് ദ […]

Continue Reading

വെള്ളിത്തിരയിലേക്ക് രഹനയുടെ തിരിച്ചുവരവ് ‘ഇഴ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

ഇഴ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർനടൻ ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറങ്ങി. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സിറാജ് റെസ ആണ്. കലാഭവൻ നവാസും അദ്ദേഹത്തിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. രഹന ഏറെ നാളുകൾക്ക് ശേഷമാണ് നായികയായി തിരിച്ചു വരുന്നത്. ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലും ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്.കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ആലുവ,പെരുമ്പാവൂർ,തുരുത്ത്,തട്ടുപാറ തുടങ്ങിയ പ്രദേശങ്ങൾ ആയിരുന്നു പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ടൈറ്റിൽ […]

Continue Reading

ജലനിരപ്പ് നിയന്ത്രിക്കാൻ വേലിയിറക്കത്തിൽ തുറന്ന് തണ്ണീർമുക്കം ബണ്ട്.

കുമരകം : കായൽത്തീര പ്രദേശങ്ങളിലെ ജലനിരപ്പ് നിയന്ത്രിക്കാൻ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ വേലിയിറക്ക സമയത്ത് തുറക്കും. മൂന്നാം ഘട്ട ബണ്ടിലെ 28 ഷട്ടറുകളാണ് ആലപ്പുഴ ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് തുറക്കുന്നത്. വൈകീട്ട് അഞ്ചിന് തുറക്കുന്ന ഷട്ടറുകൾ പുലർച്ചെ ഒരു മണിക്ക് അടയ്ക്കുവാനും നിർദ്ദേശം ലഭിച്ചതായി അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു. എക്കൽ അടിഞ്ഞു കൂടി ജലം സംഭരിക്കാൻ സാധിക്കാത്ത ( കായലിന്റെ ജലസംഭരണ ശേഷി കുറയുന്ന അവസ്ഥ) നിലയിലാണ് വേമ്പനാട് കായലെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. കട്ടകുത്ത് (എക്കൽ […]

Continue Reading

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ മദ്രാസ് ഐഐടിയിൽ

(Institute of open house) IOH -Sastra പ്രോഗ്രാം ന്റെ ഭാഗമായി IIT Madras സന്ദർശിക്കാൻ അവസരം ലഭിച്ച ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരായ വിഭു വർമ റാണി ചാന്ദ്നി എന്നിവർ വിദ്യാർത്ഥികളായ അനുവിന്ദ അനൂപ്, ദേവികൃഷ്ണ, ഗ്ലെൻ സ്മെറ ഗ്രേസ്, മീര കെ. ആർ എന്നി വർക്കൊപ്പം. വിവിധ ഡിപ്പാർട്ട്മെൻ്റ് കൾ സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. കുട്ടികൾക്ക് ഈ സന്ദർശനം ഒരു പുതിയ അനുഭവമായി.

Continue Reading

ആസ്റ്റർ വളണ്ടിയേഴ്സ് അമ്പതാമത് മൊബൈൽ മെഡിക്കൽ ക്ലിനിക്ക് തുടങ്ങി

കോഴിക്കോട്: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ആഗോള കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ആസ്റ്റർ വളണ്ടിയേഴ്സിന്റെ അമ്പതാമത്തെ സൗജന്യ മൊബൈൽ ക്ലിനിക്കിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗ്‌ദീപ് ധനകർ നിർവഹിച്ചു. ശ്രീനഗറിലും കർണാടകയിലെ കലബുറഗിയിലും പുതുതായി രണ്ട് മൊബൈൽ ക്ലിനിക്കു കളാണ് ആരംഭിച്ചത്. അമ്പതാമത് അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുന്ന സഞ്ചരിക്കുന്ന ക്ലിനിക്കാണ് ആസ്റ്റർ വോളന്റിയേഴ്‌സ് ഒരുക്കി യിട്ടുള്ളത്. ഇന്റർനെറ്റ് അധിഷ്ഠിതമായി പരസ്പരം ബന്ധിപ്പിക്ക പ്പെട്ടിട്ടുള്ള (ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്) മൊബൈൽ ക്ലിനിക്കിൽ, ടെലിമെഡിസിൻ സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സ്പെഷ്യലിസ്റ്റ്, […]

Continue Reading

ശ്രീകൃഷ്ണ ഗോൾഡ് ഗ്രാൻഡ് ഡയമണ്ട് ഫെസ്റ്റ്;* *തിളക്കത്തിന്റെ മഹോത്സവം തുടങ്ങി

ഗുരുവായൂർ:ആധുനിക ആഭരണശൈലിയുടെ ഏറ്റവും പുതിയ ട്രെൻഡുകളുമായി ശ്രീ കൃഷ്ണ ഗോൾഡ് ഗ്രാൻഡ് ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു. ഫെസ്റ്റിന്റെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് നിർവഹിച്ചു. ഡയമണ്ട് പ്രേമികളായ ഉപഭോക്താക്കൾക്കായി അനവധി ഓഫറുകളും വ്യത്യസ്ത ശേഖരങ്ങളും മഞ്ജുളാൽ പരിസരത്ത് സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ഗോൾഡിൽ ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിൽ ഡയമണ്ടിന് പുറമെ വിവാഹാഭരണങ്ങൾ, പാർട്ടി വെയറുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരവുമുണ്ട്. കൂടാതെ, ആഭരണങ്ങളിൽ 40 ശതമാനം ഡിസ്‌കൗണ്ടും പ്രത്യേക സമ്മാന പദ്ധതികളും ഉണ്ടായിരിക്കും. ജനുവരി 31 വരെയാണ് […]

Continue Reading

വികലാംഗനായ വിമുക്തഭടന്റെ ആത്മഹത്യ: സമഗ്ര അന്വേഷണം വേണം: പി എസ് അനുതാജ്

ശൂരനാട്: വികലാംഗനായ വിമുക്തഭടൻ ബിജു ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ് കൂടിയായ വിമുക്തഭടന്റെ മരണത്തിന് പിന്നിലെ നിഗൂഢത പുറംലോകത്തേക്ക് കൊണ്ടുവരണം. ആത്മഹത്യയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് ബിജുവിനുനേരെ ആക്രമണം നടന്നിരുന്നു. അതും മരണത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നാണ്. അക്രമത്തിന് നേതൃത്വം നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണം. ആത്മഹത്യയുമായി ബന്ധപ്പെട്ട് പഴുതടച്ച അന്വേഷണം വേണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് യൂത്ത്കോൺഗ്രസ് നേതൃത്വം നൽകുമെന്നും പി […]

Continue Reading

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം സ്വന്തമാക്കി തൃശൂര്‍

തിരുവനന്തപുരം: 63മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 1008 പോയിന്റ് നേടി തൃശൂര്‍ ജില്ല കലാകിരീടം സ്വന്തമാക്കി. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂര്‍ ജില്ല കലാകീരിടം നേടുന്നത്. ഇത് നാലാം തവണയാണ് തൃശൂര്‍ വിജയികളാകുന്നത്. മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, നടന്മാരായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ ചേര്‍ന്നാണ് കപ്പ് സമ്മാനിച്ചത്.1007 പോയിന്റ് നേടി പാലക്കാടാണ് രണ്ടാമത്. 1003 പോയിന്റ് നേടി കണ്ണൂര്‍ മൂന്നാം സ്ഥാനത്തെത്തി. കോഴിക്കോട്, എറണാകുളം, […]

Continue Reading

ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിൽ

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിൽ. വയനാട്ടിലെ റിസോർട്ടില്‍ നിന്നാണ് കൊച്ചിയില്‍ നിന്നെത്തിയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ പോകാനായിരുന്നു ബോബി ചെമ്മണ്ണൂരിന്‍റെ ശ്രമം. ഉടനെ  തന്നെ കൊച്ചിയിലേക്ക് കൊണ്ടുവരും. കസ്റ്റഡിയില്‍ എടുത്ത വിവരം വയനാട് എസ് പി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി പൊലീസ് കേസെടുത്തിരുന്നു. ഐടി ആക്ടും ബോബി […]

Continue Reading