ഭാവഗായകൻ പി.ജയചന്ദ്രൻ വിടവാങ്ങി

ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയസ്വരമായിരുന്ന പി ജയചന്ദ്രൻ (80) വിട വാങ്ങി. തൃശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. മലയാള ചലച്ചിത്രഗാന ശാഖയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ പലതും പാടിയിട്ടുള്ള ജയചന്ദ്രന്റെ ആലാപനത്തിൽ പ്രണയവും വിരഹവും ഭക്തിയുമൊക്കെ  ഭാവപൂർണതയോടെ പ്രേക്ഷകരുടെ മനസിൽ പതിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം […]

Continue Reading

ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക്

കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയെ തുടർന്ന് അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് കോടതി. 14 ദിവസത്തേക്ക് ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ് ചെയ്യാനാണ് കോടതി ഉത്തരവ്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് കൊച്ചി സെൻട്രൽ പൊലീസ് രേഖപ്പെടുത്തിയത്. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ബോബിയെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇന്ന് 12 […]

Continue Reading

സംസ്ഥാന സ്കൂൾ കലോത്സവ കിരീടനേട്ടം; തൃശൂർ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

തൃശൂർ:തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉല്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു.

Continue Reading

തപാല്‍ വകുപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്;ലിങ്കിൽ ക്ലിക്ക് ചെയ്യരുത് എന്ന മുന്നറിയിപ്പുമായി തപാൽ വകുപ്പ്

തിരുവനന്തപുരം: തപാല്‍ വകുപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡികള്‍ വിതരണം ചെയ്യുന്നു എന്ന വ്യാജേനയാണ് തപാല്‍ വകുപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നത്. ഇന്ത്യാപോസ്റ്റിന്റെ യഥാര്‍ഥ വിവരങ്ങൾ ആണെന്ന വ്യാജേന തട്ടിപ്പുകാര്‍ പുറത്തുവിട്ട വെബ്സൈറ്റ് ലിങ്ക് വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്. തപാല്‍ വകുപ്പ് വഴി സര്‍ക്കാര്‍ സബ്‌സിഡികള്‍ വിതരണം ചെയ്യുന്നു എന്ന വ്യാജസന്ദേശം ഉള്‍ക്കൊള്ളിച്ചാണ് വെബ്‌സൈറ്റ് ലിങ്ക് പ്രചരിക്കുന്നത്. ലിങ്കുകളില്‍ ക്ലിക്ക് ചെയ്യിപ്പിച്ച് ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കി അക്കൗണ്ടില്‍നിന്ന് പണം കവരുന്നതാണ് തട്ടിപ്പ് […]

Continue Reading

സിഗ്മ നാഷണൽ ഗാർമെന്റ് ഫെയർ- 20 മുതൽ

• പ്രീമിയം ഫാഷൻ ഇവന്റിനൊരുങ്ങി കൊച്ചി കൊച്ചി: മലയാളികളുടെ ഫാഷൻ സങ്കൽപ്പങ്ങളെ മാറ്റി മറിച്ച സിഗ്മ നാഷണൽ ഗാർമെന്റ് ഫെയർ ഏഴാം പതിപ്പിലേക്ക്. സൗത്ത് ഇന്ത്യൻ ഗാർമെന്റ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (സിഗ്മ) സംഘടിപ്പിക്കുന്ന ‘നെല്ലി സിഗ്മ നാഷണൽ ഗാർമെന്റ് ഫെയർ- 2025’ ജനുവരി 20, 21, 22 തീയതികളിൽ കൊച്ചി മറൈൻഡ്രൈവിൽ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രീമിയം ബിസിനസ് ടു ബിസിനസ് ഫാഷൻ ഇവന്റിൽ ആയിരക്കണക്കിന് പ്രൊഫ ഷണലുകളും എറ്റവും പുതിയ ട്രൻഡുകൾ അവതരിപ്പിച്ച്‌ രാജ്യത്തെ […]

Continue Reading

“അംബേദ്കര്‍ വിഭാവനം ചെയ്ത സാഹോദര്യം രാജ്യത്ത് ഇതുവരെ കൈവരിക്കാനായില്ല”; ശശി തരൂര്‍

തിരുവനന്തപുരം: അംബേദ്കര്‍ വിഭാവനം ചെയ്ത സാഹോദര്യം രാജ്യത്ത് ഇതുവരെ കൈവരിക്കാനായില്ലെന്ന് ഡോ.ശശി തരൂര്‍ എംപി, ആധുനിക ഇന്ത്യയ്ക്ക് പാത തെളിയിച്ച ആശയങ്ങളും ഇതിഹാസങ്ങളും എന്ന വിഷയത്തില്‍ കെഎല്‍ഐബിഎഫ് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരല്ല ഇന്ത്യയെ ആധുനികവല്‍ക്കരിച്ചത്. നമ്മളാണ് ഇതിനു പിന്നില്‍. പ്രത്യേക താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി ജനാധിപത്യത്തെ നിസാരവല്‍ക്കരിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

Continue Reading

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് നാല് മരണം

തിരുപതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് നാല് പേർ മരണപെട്ടു. വൈകുണ്ഠ ദ്വാര ദർശനത്തിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. നാല് പേരുടെ മരണം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിനിയായ മല്ലികയാണ് മരിച്ച സ്ത്രീ. ടിക്കറ്റിനായി ആയിരക്കണക്കിന് ഭക്തര്‍ രാവിലെ മുതല്‍ തിരുപ്പതിയിലെ വിവിധ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയിരുന്നു. വൈകുന്നേരം പ്രവേശനം അനുവദിച്ചയുടന്‍ ഭക്തര്‍ തിക്കി, തിരക്കി അകത്തേക്ക് കയറുകയായിരുന്നു. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് നിലത്ത് വീണുപോയവരാണ് മരണപ്പെട്ടത്. നിരവധി ഭക്തര്‍ക്ക് […]

Continue Reading

‘മച്ചാന്റെ മാലാഖ’ റിലീസ് ഫെബ്രുവരി 27ന്

അബാം മൂവീസിൻ്റ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്നപുതിയ ചിത്രം “മച്ചാന്റെ മാലാഖ” യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.അബാം        മൂവീസിന്റെ പുതുവർഷ റിലീസായി ഫെബ്രുവരി 27ന് ചിത്രം തീയറ്ററുകളിൽ എത്തും.അബാം മൂവീസിന്റെ പതിമൂന്നാമത്തെ ചിത്രം കൂടിയാണിത് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ സാഹിർ ആണ് നായകൻ.നായിക നമിത പ്രമോദ് . ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈയ്നറായാണ് ചിത്രം. സൗബിനും നമിതയും ചേർന്നുള്ള ഒരു സേവ് ദ […]

Continue Reading

വെള്ളിത്തിരയിലേക്ക് രഹനയുടെ തിരിച്ചുവരവ് ‘ഇഴ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

ഇഴ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർനടൻ ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറങ്ങി. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സിറാജ് റെസ ആണ്. കലാഭവൻ നവാസും അദ്ദേഹത്തിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. രഹന ഏറെ നാളുകൾക്ക് ശേഷമാണ് നായികയായി തിരിച്ചു വരുന്നത്. ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലും ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്.കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ആലുവ,പെരുമ്പാവൂർ,തുരുത്ത്,തട്ടുപാറ തുടങ്ങിയ പ്രദേശങ്ങൾ ആയിരുന്നു പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ടൈറ്റിൽ […]

Continue Reading

ജലനിരപ്പ് നിയന്ത്രിക്കാൻ വേലിയിറക്കത്തിൽ തുറന്ന് തണ്ണീർമുക്കം ബണ്ട്.

കുമരകം : കായൽത്തീര പ്രദേശങ്ങളിലെ ജലനിരപ്പ് നിയന്ത്രിക്കാൻ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ വേലിയിറക്ക സമയത്ത് തുറക്കും. മൂന്നാം ഘട്ട ബണ്ടിലെ 28 ഷട്ടറുകളാണ് ആലപ്പുഴ ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് തുറക്കുന്നത്. വൈകീട്ട് അഞ്ചിന് തുറക്കുന്ന ഷട്ടറുകൾ പുലർച്ചെ ഒരു മണിക്ക് അടയ്ക്കുവാനും നിർദ്ദേശം ലഭിച്ചതായി അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു. എക്കൽ അടിഞ്ഞു കൂടി ജലം സംഭരിക്കാൻ സാധിക്കാത്ത ( കായലിന്റെ ജലസംഭരണ ശേഷി കുറയുന്ന അവസ്ഥ) നിലയിലാണ് വേമ്പനാട് കായലെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. കട്ടകുത്ത് (എക്കൽ […]

Continue Reading