അഴിമതി വിരുദ്ധ രാഷ്ട്രീയം കേരളം കൊതിക്കുന്നു: എൻ.എ. മുഹമ്മദ് കുട്ടി

മലപ്പുറം:അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയ നേതാക്കളെയും രാഷ്ട്രീയ മുന്നേറ്റത്തെയും കേരളം കൊതിക്കുന്നുവെന്ന് എൻ.സി.പി. ദേശീ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡൻ്റുമായ എൻ.എ. മുഹമ്മദ് കുട്ടി അഭിപ്രായപെട്ടു.പാർട്ടിയുടെ ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായും സജീവമാക്കുന്നതിനുമായി സജ്ജീകരിച്ച ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് നാദിർഷ കടായിക്കൽ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ജബ്ബാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പാർത്ഥ സാരഥി മാസ്റ്റർ, റഹ്മത്തുള്ള കുപ്പനത്ത്, സംസ്ഥാന കമ്മിറ്റി അംഗം […]

Continue Reading

പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

തൃശൂർ: പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജൻ(16) മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 12.30-ഓടെയായിരുന്നു മരണം. തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന. സഹോദരി: ക്രിസ്റ്റീന. വെള്ളത്തില്‍വീണ മറ്റു മൂന്നു പേരും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ […]

Continue Reading

ഹണി റോസിനെ അപമാനിച്ചെന്ന പരാതി;രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടി ഹണി റോസിനെ മോശം പരാമർശങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാധ്യമ ചർച്ചകളിലൂടെ ഹണി റോസിനെ അപമാനിച്ചുവെന്ന് കാട്ടി തൃശൂർ സ്വദേശി എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യം തേടി നൽകിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിൻ്റെ വാദം. ഹണി റോസിൻ്റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് ചെയ്തത്. […]

Continue Reading

ഹിന്ദു ഐക്യവേദി ജില്ലാ കാര്യാലയം സത്യാനന്ദം ഉദ്ഘാടനം ചെയ്തു

കോട്ടയം: ഹിന്ദു ഐക്യവേദി ജില്ലാ കാര്യാലയം സത്യാനന്ദം തിരുനക്കര പുതിയതൃക്കോവിൽ ക്ഷേത്രത്തിന് സമീപമുള്ള ശബരി കോംപ്ലക്സിൻ്റെ ഒന്നാം നിലയിൽ പ്രവത്തനമാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ന് ജില്ലാ പ്രസിഡൻ്റ് ക്യാപ്റ്റൻ വിക്രമൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വാഴൂർ തീർത്ഥപാദ ആശ്രമം സെക്രട്ടറി പൂജനീയ സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ദേശീയ സമിതി അംഗം ഏറ്റുമാനൂർ […]

Continue Reading

ഒറ്റപ്പാലത്ത് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ട് യുവാവിന് ഗുരുതര പരിക്ക്

പാലക്കാട് : ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ യുവാവ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ടു. തമിഴ്നാട് കടലൂർ സ്വദേശി ലതീഷാണ് അപകടത്തില്‍പ്പെട്ടത്. കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഒറ്റപ്പാലത്തെത്തിയപ്പോള്‍ ട്രെയിനില്‍ നിന്നും പുറത്തിറങ്ങിയ യുവാവ് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറയുന്നു. വടക്കാഞ്ചേരിയില്‍ നിന്ന് സേലത്തേക്കുള്ള ടിക്കറ്റ് ഇയാളില്‍ നിന്നും കണ്ടെത്തി.

Continue Reading

മകരവിളക്ക് മഹോത്സവം; തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും

പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും. വലിയകോയിക്കൽ ക്ഷേത്രത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ജനുവരി 14ന് ആണ് മകരവിളക്ക്. തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണ ദർശനമുണ്ടാകും. തുടർന്ന് പ്രത്യേക പൂജകൾക്ക് ശേഷം ഘോയാത്ര പുറപ്പെടും.

Continue Reading

ഒല്ലൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: ഒല്ലൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എല്‍സി, മേരി എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം ഉണ്ടായത്. ഇരുവരും പള്ളിയിലേക്ക് പോവുകയായിരുന്നു. ചീയാരത്തെത്തിയപ്പോള്‍ ഇരുവരും റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

റെക്കോർഡ് നൃത്തം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തെ തകർത്തു : ആശങ്കയിൽ ബ്ളാസ്റ്റേഴ്സ്

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തിന്റെ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ്.തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐ.എസ്.എല്‍. മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ ആശങ്ക വ്യക്തമാക്കിയത്. 12000-ഓളം പേർ പങ്കെടുത്ത മെഗാനൃത്തപരിപാടിക്കുപിന്നാലെ സ്റ്റേഡിയം പരിശോധിക്കാൻ ടീം തീരുമാനിച്ചിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ഗ്രൗണ്ടുകളില്‍ ഒന്നാണ് കലൂർ സ്റ്റേഡിയം. കായിക മത്സരങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടില്‍ കായിക ഇതര പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ മൈതാനം പൂർണമായും നശിക്കുന്ന അവസ്ഥയിലാണെന്ന് ക്ലബ് അധികൃതർ വിലയിരുത്തി.

Continue Reading

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേയ്ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് സാധ്യത. അടുത്ത രണ്ട് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്

Continue Reading

പട്ടാമ്പിയില്‍ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം; സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ്

പാലക്കാട്: പട്ടാമ്പി കീഴായൂരില്‍ ജപ്തി ഭീഷണിക്കിടെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തതില്‍ സമഗ്രമായ അന്വേഷണം നടത്തും എന്ന് പട്ടാമ്പി പൊലീസ്. ആത്മഹത്യ ചെയ്ത കിഴക്കേ പുരക്കല്‍ വീട്ടില്‍ ജയയുടെ ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കും. ജപ്തി നടപടികള്‍ക്ക് മുമ്പ് മുന്നറിയിപ്പും മതിയായ സാവകാശവും നല്‍കിയിരുന്നുവെന്ന ഷൊർണൂർ കോപ്പറേറ്റീവ് അർബൻ ബാങ്ക് അധികൃതരുടെ വിശദീകരണവും പൊലീസ് അന്വേഷണത്തിന്റെ ഭാഗമാക്കും. തീ കൊളുത്തി മരിച്ച ജയയുടെ ബന്ധുക്കളില്‍ നിന്നും പട്ടാമ്പി പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തി. തൃശൂർ മെഡിക്കല്‍ കോളജ് […]

Continue Reading