കാണാതായവരെ മരിച്ചതായി കണക്കാക്കും; വയനാട് ഉരുൾപൊട്ടലിൽ സുപ്രധാന തീരുമാനവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവർക്കുള്ള ധന സഹായത്തിന് രണ്ട് സമിതികള്‍ രൂപീകരിച്ചു. തുടർ നടപടികള്‍ക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും.

Continue Reading

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിരിക്കെ രോഗി ജീവനൊടുക്കി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിരിക്കെ രോഗി ജീവനൊടുക്കി. തലശേരി സ്വദേശി അസ്‌കര്‍ ആണ് ജീവനൊടുക്കിയത്. ഇന്ന് പുലര്‍ച്ചെ 1.15 ന് വാര്‍ഡിലെ ജനലില്‍ കൂടി പുറത്തേക്ക് ചാടുകയായിരുന്നു. ഉടന്‍ കാഷ്വാലിറ്റിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന് 12 തിയ്യതി മുതല്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

Continue Reading

എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി ഓ ഐ സി സി (യു കെ) നേതാക്കൾ കൂടിക്കാഴ്ച നടത്തി; സംഘടനയുടെ മൂന്ന് മാസത്തെ പ്രവർത്തന റിപ്പോർട്ട്‌ സമർപ്പിച്ചു

റോമി കുര്യാക്കോസ് തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി യു കെയിലെ ഓ ഐ സി സി നേതാക്കൾ കൂടിക്കാഴ്ച നടത്തി. നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരാണ് തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. മൂന്ന് മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഓ ഐ സി സി (യു കെ) – യുടെ പ്രവർത്തന പുരോഗതി എ ഐ സി സി […]

Continue Reading

കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി;ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു

തിരുവനന്തപുരം: ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു. കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്. ജനുവരി 13 മുതൽ 16 വരെയുള്ള 4 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 15 -ാം തിയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേ ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള […]

Continue Reading

പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി

തൃശ്ശൂർ: പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ് മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണം. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൻ ഗ്രേസ്. പട്ടിക്കാട് സ്വദേശിനി അലീന അർധരാത്രിയോടം മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട പട്ടിക്കാട് സ്വദേശിനി എറിൻ (16) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും […]

Continue Reading

മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

മലപ്പുറം: മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ചെമ്മാട് സി കെ നഗർ സ്വദേശി അഴുവളപ്പിൽ വഹാബ് – കടവത്ത് വീട്ടിൽ നസീമ എന്നിവരുടെ മകൻ മുഹമ്മദ് നിഹാൽ (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടിന് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടിൽ വെച്ചാണ് സംഭവം. ഇവർ ഉമ്മയുടെ വീട്ടിലാണ് താമസം. മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെയാണ് ഇതിൽ നിന്ന് ഷോക്കേറ്റത്. വലിയ രീതിയിൽ യന്ത്രത്തിൽ നിന്ന് ശബ്ദം കേട്ടതിന് പിന്നാലെ അവശനിലയിലായ 14കാരനെ വീട്ടുകാർ ഉടനെ […]

Continue Reading

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം: എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവ‍ർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചത്. സ്പീക്കർ രാജിക്കത്ത് സ്വീകരിച്ചു. നിലമ്പൂർ‌ എംഎൽഎ രാജിവെച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. നിയമസഭ സെക്രട്ടറിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിപ്പ് നൽകുക. എംഎൽഎ സ്ഥാനത്തു നിന്നുള്ള അയോ​ഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി. ഇതോടെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്.

Continue Reading

അഴിമതി വിരുദ്ധ രാഷ്ട്രീയം കേരളം കൊതിക്കുന്നു: എൻ.എ. മുഹമ്മദ് കുട്ടി

മലപ്പുറം:അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയ നേതാക്കളെയും രാഷ്ട്രീയ മുന്നേറ്റത്തെയും കേരളം കൊതിക്കുന്നുവെന്ന് എൻ.സി.പി. ദേശീ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡൻ്റുമായ എൻ.എ. മുഹമ്മദ് കുട്ടി അഭിപ്രായപെട്ടു.പാർട്ടിയുടെ ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായും സജീവമാക്കുന്നതിനുമായി സജ്ജീകരിച്ച ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് നാദിർഷ കടായിക്കൽ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ജബ്ബാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പാർത്ഥ സാരഥി മാസ്റ്റർ, റഹ്മത്തുള്ള കുപ്പനത്ത്, സംസ്ഥാന കമ്മിറ്റി അംഗം […]

Continue Reading

പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

തൃശൂർ: പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജൻ(16) മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 12.30-ഓടെയായിരുന്നു മരണം. തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന. സഹോദരി: ക്രിസ്റ്റീന. വെള്ളത്തില്‍വീണ മറ്റു മൂന്നു പേരും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ […]

Continue Reading

ഹണി റോസിനെ അപമാനിച്ചെന്ന പരാതി;രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടി ഹണി റോസിനെ മോശം പരാമർശങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാധ്യമ ചർച്ചകളിലൂടെ ഹണി റോസിനെ അപമാനിച്ചുവെന്ന് കാട്ടി തൃശൂർ സ്വദേശി എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യം തേടി നൽകിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിൻ്റെ വാദം. ഹണി റോസിൻ്റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് ചെയ്തത്. […]

Continue Reading