തീ പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്കുള്ള സൗജന്യ സർജറി ക്യാമ്പ് ആരംഭിച്ചു.

കോഴിക്കോട്: ബി എസ് എം എസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ കരൂർ വൈഷ്യ ബാങ്കിന്റെ സഹകരണത്തോടെ തീ പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്കു വേണ്ടിയുള്ള സൗജന്യ സർജറി ക്യാമ്പ് (burn to shine 24-25) ആരംഭിച്ചു. പൊള്ളലേറ്റ ശേഷമുണ്ടാകുന്ന അംഗവൈകല്യങ്ങൾക്കുള്ള (പോസ്റ്റ്‌ ബർൺ ഡിഫെർമിറ്റി ) സർജറികൾ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ നേതൃത്വത്തിലാണ് ചികിത്സിക്കുന്നത്. ആസ്റ്റർ മിംസ് ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡോ. എം.കെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആസ്റ്റർ മിംസ് കോഴിക്കോട് […]

Continue Reading

യുദ്ധവിരാമം; ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ പ്രാബല്യത്തിൽ

അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇന്ന് മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേര് വിവരം ഹമാസ്, ഇസ്രയേലിന് കൈമാറിയതോടെയാണ് വെടിനിർത്തൽകരാർ നിലവിൽ വന്നത്.യു.എസ്, ഈജിപ്ത്,ഖത്തർ എന്നീ രാജ്യങ്ങൾ നടത്തിയ മാസങ്ങൾനീണ്ട മധ്യസ്ഥ ചർച്ചയാണ് ഫലംകണ്ടിരിക്കുന്നത്. 24, 28, 31 വയസ് പ്രായമുള്ളവരെയാണ് ഇന്ന് വിട്ടയ്ക്കുക. പട്ടികകൈമാറാത്തതിനെ ബെഞ്ചമിൻതുടർന്ന് വെടിനിർത്തൽ കരാർ നടപ്പാകില്ലെന്ന്ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയിരുന്നു. അതിനിടെ വെടിനിർത്തൽ കരാറിനെ എതിർത്ത് ഇസ്രയേൽ സുരക്ഷാ മന്ത്രി ബെൻ ഗവീർ രാജിവെച്ചു. 2023 ഒക്ടോബർ ഏഴിന് […]

Continue Reading

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

പത്തനംതിട്ട ഓമല്ലൂരിൽ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ ആര്യ ഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ശരൺ, ഏബല്‍ എന്നീവരാണ് മരിച്ചത്. ട്യൂഷൻ സെന്റർ സംഘടിപ്പിച്ച കായിക പരിപാടിക്ക് ശേഷം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം.5 വിദ്യാർത്ഥികളാണ് ആറ്റിൽ ഇറങ്ങിയത്. ഇതിൽ ശരണും ഏബലും ഒഴുക്കിൽപ്പെട്ട ഉടൻ തന്നെ മറ്റ് വിദ്യാർത്ഥികൾ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. പത്തനംതിട്ടയിൽ നിന്ന് ഫയർ ഫോഴ്സ് സ്ക്യൂബ […]

Continue Reading

‘പാർട്ടിയിൽ ഐക്യം വേണം’; സുധാകരൻ – സതീശൻ തർക്കത്തിൽ വിമർശനവുമായി രമേശ് ചെന്നിത്തല

പാർട്ടിയിൽ ഐക്യം വേണമെന്ന് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഐക്യത്തോടെ നീങ്ങണമെന്നും കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയിൽ ചെന്നിത്തല ആവശ്യപ്പെട്ടു. സുധാകരൻ സതീശൻ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ വിമർശനം. ഓൺലൈനായിട്ട് ആണ് ചെന്നിത്തല പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും തമ്മിലുള്ള തര്‍ക്കം കാരണം ക‍ഴിഞ്ഞ ദിവസം മാറ്റിവച്ച കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം വീണ്ടും ചേർന്നപ്പോ‍ഴാണ് ചെന്നിത്തല കടുത്ത വിമർശനമുയർത്തിയത്. നേരത്തെ, നേതാക്കൾക്കിടയിലെ തർക്കത്തിന്‍റെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പിലെ അടക്കം […]

Continue Reading

കലാനിധി മാധ്യമ ശ്രേഷ്​ഠ അവാർഡ്​ ഏബിൾ സി അലക്സിന് 

ഫെബ്രുവരി 26 ന് വൈകിട്ട് തിരുവനന്തപുരം, നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും കൊച്ചി :തിരുവനന്തപുരം കലാനിധി സെൻറർ ഫോർ ഇന്ത്യൻ ആർട്​സ് ആൻഡ്​​​ കൾചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ മാധ്യമ ശ്രേഷ്​ഠ അവാർഡ്​ പത്രപ്രവർത്തകനും, കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ.സി അലക്സിന്. ഫെബ്രുവരി 26 ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം, നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്ര സന്നിധിയിൽ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന […]

Continue Reading

KIDS FEST 2025

കുറവിലങ്ങാട് ഡി പോൾ പബ്ലിക് സ്കൂളിൽ കൊച്ചുകുട്ടികളുടെ വാർഷികാഘോഷം 2025 ജനുവരി 18 ശനിയാഴ്ച സംഘടിപ്പിച്ചു. മിമിക്രി ആർട്ടിസ്റ്റ് ശ്രീ അരുൺ ഗിന്നസ് മുഖ്യാതിഥിയായിരുന്ന ആഘോഷ പരിപാടിയിൽ റവ ഫാദർ ജോമോൻ കരോട്ട് കിഴക്കേൽ വി സി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റവ ഫാദർ സെബാസ്റ്റ്യൻ പൈനാപ്പിള്ളിയിൽ വി സി, ബർസാർ റവ ഫാദർ അലോഷ്യസ് ജോൺ വി സി, വൈസ് പ്രിൻസിപ്പൽ ശ്രീമതി സോണിയ തോമസ്, ഡോക്ടർ ഫെലിക്സ് ജെയിംസ് തുടങ്ങിയവർ ഈ പരിപാടിയിൽ സന്നിഹിതരായിരുന്നു. […]

Continue Reading

കണ്ണൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് ആണ് മരിച്ചത്. തലയ്ക്കും, മുഖത്തും മുറിവേറ്റ നിലയിലാണ് മൃതദഹേം കണ്ടത്. സംഭവത്തിൽ കുടിയാന്മല പൊലീസ് അന്വേഷണം ആരംഭിച്ചു.കൊലപാതകമാണോയെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല. ബന്ധുവിൻ്റെ വീടിൻ്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയായിരുന്നു.

Continue Reading

ബോബി ചെമ്മണ്ണൂരിനെ ജയിലിൽ വഴിവിട്ട് സഹായിച്ചതിൽ ഉടൻ നടപടിയെടുത്തേക്കും

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിനെ ജയിലിൽ വഴിവിട്ട് സഹായിച്ചതിൽ നടപടി ഉടൻ. സംഭവത്തിൽ ജയിൽ വകുപ്പിന്റെ അന്വേഷണം പൂർത്തിയായി. അന്വേഷണ റിപ്പോർട്ട് അഭ്യന്തര വകുപ്പിന് കൈമാറി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മധ്യമേഖല ജയിൽ ഡിഐജി പി അജയ കുമാറിനെതിരെ നടപടിയെടുത്തേക്കും. ജയിൽ സൂപ്രണ്ട് രാജു എബ്രഹാമിനെതിരെയും നടപടിയുണ്ടാകും. ഇരുവർക്കുമെതിരെ നടപടി ശുപാർശ ചെയ്യുന്നതാണ് അന്വേഷണ റിപ്പോർട്ട്.

Continue Reading

ജമ്മു കശ്മീരിൽ അജ്‍ഞാത രോ​ഗം ബാധിച്ച് 15 പേർ മരിച്ച സംഭവം; അന്വേഷണ സമിതിയെ നിയോ​ഗിച്ച് അമിത് ഷാ

ശ്രീന​ഗർ: ജമ്മു കശ്മീരിൽ അജ്‍ഞാത രോ​ഗം ബാധിച്ച് 15 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ സമിതിയെ നിയോ​ഗിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആരോ​ഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോ​ഗസ്ഥനാണ് സമിതിയെ നയിക്കുക. സംഭവത്തിൽ ജലം, കൃഷി, കെമിക്കൽസ്, ഭക്ഷ്യ സുരക്ഷ വിദ്​ഗധരും അന്വേഷണ സംഘത്തിലുണ്ടാവും. ​ജമ്മു കശ്മീരിലെ ര​ജൗരി ജില്ലയിലെ ബാദൽ ​ഗ്രാമത്തിലാണ് ആറാഴ്ചയക്കിടയിൽ 15 പേർ മരിച്ചത്. കടുത്ത പനി, തല ചുറ്റൽ, ബോധക്ഷയം എന്നിവയാണ് രോ​ഗ ലക്ഷണങ്ങളായി രോ​ഗികൾ പറയുന്നത്. ചികിത്സയ്ക്ക് എത്തി […]

Continue Reading

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് വിതരണം നിർത്തിവെച്ച സംഭവം; അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിച്ച് മന്ത്രി വീണാ ജോർജ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിർത്തിവെച്ച വിതരണക്കാരുടെ നടപടിയിൽ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെട്ടു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്. സൗജന്യ ചികിത്സകൾ ഇതുവരെ മുടങ്ങിയിട്ടില്ല .അത് തുടരുമ്പോഴും വൃക്ക രോഗികൾ ക്യാൻസർ രോഗികൾ തുടങ്ങിയവർക്കായി ആവശ്യമരുന്നുകൾ എത്തിക്കാനുള്ള നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ 150 അവശ്യമരുന്നുകൾ അടിയന്തരമായി കാരുണ്യ വഴി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിതരണം ചെയ്യും കണ്ണൂർ, വയനാട് മലപ്പുറം ജില്ലകളിൽ നിന്നും […]

Continue Reading