പാലക്കാട്: അട്ടപ്പാടിയിൽ മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാൻ പൊലീസ് വ്യോമ നിരീക്ഷണം നടത്തി. സർക്കാർ വാടകക്കെടുത്ത ഹെലികോപ്ടറിലായിരുന്നു നിരീക്ഷണം നടത്തിയത്.
അഗളി ഡിവൈ.എസ്പിയുടെ നേതൃത്വത്തിലായിരുന്നു നടപടി. നക്സൽ വിരുദ്ധ സേനയിലെ അംഗങ്ങളും നിരീക്ഷണത്തിൽ പങ്കെടുത്തു. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ സൈലൻറ് വാലി, അപ്പർ ഭവാനി കാടുകളിലാണ് നിരീക്ഷണം നടത്തിയത്. അര മണിക്കൂർ പറക്കലിന് ശേഷം ഹെലികോപ്ടർ മലപ്പുറം അരീക്കോട്ടേക് മടങ്ങി. മഞ്ചക്കണ്ടി മാവോയ്സ്റ്റ് വെടിവെയ്പിൻ്റെ നാലാം വാർഷികമായതിനാൽ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്.