വടക്കാഞ്ചേരിയിൽ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്

Breaking Kerala

വടക്കാഞ്ചേരിയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ്. കല്ലേറിൽ ഒരു ട്രെയിനിന്റെ ചില്ല് തകർന്നു. മറ്റൊരു ട്രെയിനിന്റെ നേരെയും ആക്രമണം ഉണ്ടായി. ഇന്ന് രാവിലെ 11.30 ഓടെയാണ് കല്ലേറുണ്ടായത്. എറണാകുളം- ബാംഗ്ലൂർ എക്സ്പ്രസ് ട്രെയിനിന്റെ ജനൽ ചില്ലാണ് തകർന്നത്. നാഗർകോവിൽ- മാംഗ്ളൂർ എക്സ്പ്രസ് ട്രെയിനിന് നേരെയും കല്ലേറുണ്ടായി. വടക്കാഞ്ചേരി എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്ത് വച്ചായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കുണ്ടോ എന്നത് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *