യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു; മീശ വിനീത് പിടിയിൽ

Breaking Kerala

കോഴിക്കോട്: യുവാവിനെ ആക്രമിച്ച കേസിൽ സോഷ്യൽ മീഡിയ താരം മീശ വിനീത് അറസ്റ്റിൽ. മടവൂർ സ്വദേശിയായ യുവാവിന്റെ തല അടിച്ചു പൊട്ടിച്ച കേസിലാണ് പള്ളിക്കൽ പൊലീസ് ഇയാളെ പിടികൂടിയത്. ഈ മാസം 16ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.

മീശ വിനീത് ഉൾപ്പെടെ 4 അംഗ സംഘം രണ്ടു ബൈക്കുകളിലായി മടവൂരിൽ എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് വിനീത്. മറ്റു പ്രതികളെ പിടികൂടിയിട്ടില്ല. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയ കേസിൽ ആഗസ്റ്റിൽ ഇയാൾ പിടിയിലായിരുന്നു. സ്വർണാഭരണം വാങ്ങി പണയം വെച്ചശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി ഉപദ്രവിക്കുകയായിരുന്നു. മോഷണ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

Leave a Reply

Your email address will not be published. Required fields are marked *