യുവതിയെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

Kerala

പാലാ: കൊഴുവനാൽ തോടനാലിൽ യുവതിയെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ പാലാ പൊലീസിൻ്റെ പിടിയിൽ. മീനച്ചിൽ തോടനാൽ ഭാഗത്ത് പാറത്തോട്ടത്തിൽ വീട്ടിൽ ജോർജ് (56) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടുകൂടി തോടനാൽ ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്തുകൊണ്ടിരുന്ന യുവതിയെ ചീത്ത വിളിക്കുകയും, ദേഹോപദ്രവം ഏൽപ്പിച്ച് അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസണ്‍, എസ്.ഐ ബിനു, സി.പി.ഓ മാരായ മഹേഷ്‌,അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *