കെഎസ്ആർടിസി ബസ് ഡ്രൈവറെ മര്‍ദിച്ച സംഭവം; മൂന്ന് യുവാക്കൾ പിടിയിൽ

Breaking Kerala

തൃശ്ശൂർ: കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച മൂന്ന് യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശി മർഷുദ്, ക്ലീനർ മിന്നാ, ബൈക്കിൽ വന്ന തൈക്കാട്ടുശ്ശേരി സ്വദേശി വിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തൃശൂർ ഒല്ലൂരിൽ വെച്ചാണ് സംഭവം. ആക്രമണത്തിൽ ബസ് ഡ്രൈവർ തൊടുപുഴ സ്വദേശി അബ്ദുൾ ഷുക്കൂറിന് പരിക്കേറ്റു. ബൈക്കിലും ലോറിയിലും എത്തിയ യുവാക്കളാണ് മർദ്ദിച്ചത്.

ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വന്നതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്. തൊടുപുഴയിൽ നിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്കാണ് മർദ്ദനമേറ്റത്. പള്ളി പെരുനാൾ ആയതിനാൽ ഒല്ലൂരിൽ വലിയ ഗതാഗത കുരുക്ക് ഉണ്ടായിരുന്നു. ബസ് റോഡിൽ ക്രമം തെറ്റിച്ചു പോയതാണ് പ്രകോപനത്തിന് കാരണം. .

Leave a Reply

Your email address will not be published. Required fields are marked *