പിതൃ സഹോദരനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Local News

മണർകാട്: അയൽവാസിയായ പിതൃ സഹോദരനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് തിരുവഞ്ചൂർ കൊരട്ടിക്കുന്ന് ഭാഗത്ത് ചാമപറമ്പിൽ കരോട്ട് വീട്ടിൽ അഭിജിത്ത് മോഹൻ (24) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി 9:30 മണിയോടുകൂടി അയൽവാസിയായ പിതൃ സഹോദരന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാളെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.

അഭിജിത്തിന് ഇയാളോട് കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് അഭിജിത്ത് വീട്ടിൽ അതിക്രമിച്ചു കയറി കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ഇയാളെ ആക്രമിക്കുകയും ഇത് തടയാൻ ശ്രമിച്ച ഇയാളുടെ സഹോദരിയെയും ആക്രമിച്ചത്. പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ മാരായ സന്തോഷ്, ഗോപകുമാർ, സി.പി.ഓ മാരായ വിനോദ്, പ്രവീൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.അഭിജിത്തിന് മണർകാട്, ചിങ്ങവനം, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *