തലയോലപ്പറമ്പ് : ബഹിരാകാശ ഗോളങ്ങളെയും നക്ഷത്രങ്ങളെയും കുറിച്ചുള്ള പഠനശാഖയായ ആസ്ട്രോണമി പഠന ക്ലാസും ബഹിരാകാശ ഗോളങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷിക്കുന്ന സായാഹ്ന പരിപാടി ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും ആർട്ട്മീഡിയയും സംയുക്തമായി മാർച്ച് 17 ഞായറാഴ്ച തലയോലപ്പറമ്പിൽ നടത്തി. പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ സുധംശു പരിപാടി ഉദ്ഘാടനം ചെയ്തു. വളരെ വിജ്ഞാനപ്രദവും വിനോദകരവുമായ പരിപാടിയിൽ മുതിർന്നവരും കുട്ടികളുമായി നൂറിൽ കൂടുതൽ പേര് പങ്കെടുത്തു. സാധാരണ ജനങ്ങളിൽ ജ്യോതിശാസ്ത്രത്തെ സംബന്ധിച്ചുള്ള ശരിയായ ധാരണകൾ സൃഷ്ടിക്കുന്നതിനും ,അതുവഴി ശാസ്ത്രബോധം വളർത്തിയെടുക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആസ്ട്രോ കേരളയുടെ ഇൻസ്ട്രക്ടർ ബിനോയ് പി. ജോണി ‘ആകാശത്തിന്റെ കഥ’ എന്ന പേരിൽ ക്ലാസ് നയിച്ചു.
വ്യാഴവും വ്യാഴത്തിന്റെ 4 ഗലീലിയോ സാറ്റലൈറ്റുകളും, ചന്ദ്രന്റെ ഗർത്തങ്ങളും മേടം ഇടവം മിഥുനും ചിങ്ങം സൗരരാശികളും തിരുവാതിര സിറിയസ് യോൺ നക്ഷത്രങ്ങൾ ചേർന്ന് ഗ്രീഷ്മ ത്രികോണവും പുണർതം തോണിയും കനോപ്പസും നിരീക്ഷിക്കുവാൻ കഴിഞ്ഞു.
രവീന്ദ്രൻ കെ. കെ., ഷിബു പി.സി., ശ്രീജേഷ് ഗോപാൽ ആർട്ട് മീഡിയ, സിജോ ജോസഫ്, ടിൻസൺ തോമസ്, ജയകൃഷ്ണൻ എന്നിവർ വാന നിരീക്ഷണത്തിന് നേതൃത്വം നൽകി.
ആസ്ട്രോണമി പഠന ക്ലാസും വാനനിരീക്ഷണവും നടത്തി
