കോഴിക്കോട്: ആസ്റ്റർ മിംസ് അക്കാദമിയിലെ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിലെ വിദ്യാർത്ഥികൾ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുമായി സഹകരിച്ച് ആസ്ട്രിക്കസ് 23 ദ്വിദിന സമ്മേളനവും ശില്പശാലയും സംഘടിപ്പിച്ചു. അഡ്വാൻസിങ് ഹെൽത്ത് കെയർ മാനേജ്‌മന്റ് എന്ന വിഷയത്തിൽ നടന്ന സമ്മേളനം ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലയിൽനിന്നുള്ള ആരോഗ്യ വിദഗ്ധർ പങ്കെടുത്ത ചടങ്ങിൽ ആസ്റ്റർ മിംസ് അക്കാദമി ഡീൻ ഡോ. ടി.എം. അസ്മ ബീവി ടി.എം അധ്യക്ഷത വഹിച്ചു. ഡോക്ടറേറ്റ് നേടിയ ആസ്റ്റർ മിംസ് അക്കാദമി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. ടി. മധുവിനെ ആദരിച്ചു. ചടങ്ങിൽ കോൺഫറൻസിന്റെ സുവനീർ പുറത്തിക്കി. ആസ്റ്റർ മിംസ് അക്കാദമി വൈസ് ചെയർമാൻ എഞ്ചിനീയർ സലാഹുദ്ദീൻ, മാനേജിംഗ് ഡയറക്ടർ എഞ്ചിനീയർ എ. റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികൾക്ക് വേണ്ടി പേപ്പർ പ്രേസേന്റേഷനും മികച്ച മാനേജറെ കണ്ടെത്താനുള്ള മത്സരവും സംഘടിപ്പിച്ചിരുന്നു. ഡോ. എബ്രഹാം മാമന്റെ അധ്യക്ഷതയിൽ നടന്ന സമാപനച്ചടങ്ങിൽ എച്ച്.ആർ ജനറൽ മാനേജർ ബ്രിജു മോഹൻ, കോഴിക്കോട് ആസ്റ്റർ മിംസ് സി.ഒ.ഒ. ഡോ. പ്രവിത എസ് അഞ്ചാൻ, എം.എച്ച്.എ വിഭാഗം മേധാവി രഞ്ജിത്ത് കുമാർ, അസ്സോസിയേറ്റ് പ്രൊഫസർ ഗ്രീഷ്മ സരസ്വതി, അസിസ്റ്റന്റ് പ്രൊഫസർ എം. വാസിഫ് എം തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.