ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റൽ ശൃംഖലയിൽ ഒന്നാവാൻ ആസ്റ്ററും ബ്ലാക്ക്സ്റ്റോണിൻ്റെ ക്വാളിറ്റി കെയറും ഒരുമിക്കുന്നു.ലയനത്തോട് കൂടി ഇന്ത്യയിലെ മൂന്നാമത്തെ വലിയ ആശുപത്രി ശൃംഖലയാവും
കോഴിക്കോട്: ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡി.എം. ഹെൽ ത്ത് കെയറും പ്രമുഖ നിക്ഷേപക സ്ഥാപനങ്ങളായ ബ്ലാക്ക് സ്റ്റോൺ, ടി.പി.ജി എന്നിവയുടെ ഉടസ്ഥതയി ലുള്ള ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും ലയിച്ചൊന്നാകുന്നു. ഇരുകമ്പനികളുടെയും ഡയറക്ടർ ബോർഡ് യോഗം ചേർന്ന് ലയന ത്തിന് അനുമതി നൽകി.
കൊച്ചിയും ബാംഗ്ലൂരുവും കേന്ദ്രമായി പ്രവർത്തിക്കുന്ന ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന് 15 നഗരങ്ങളിലായി 19 ആശുപത്രികളും 13 ക്ലിനിക്കുകളും 212 ഹാർമസികളും 282 ലാബുകളുമാണ് ഉള്ളത്. ഇന്ത്യയ്ക്ക് പുറത്തുള്ള ബിസിനസുകൾ ഈയിടെ വിഭജിച്ചിരുന്നു.
ഹൈദരാബാദ് ആസ്ഥാനമായുള്ള കെയർ ഹോസ്പിറ്റൽസിലും തിരുവനന്തപുരം ആസ്ഥാനമായുള്ള കിംസ് ഹെൽത്തിലും ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് ക്വാളിറ്റി കെയർ. ഇതിന് 26 ഹെൽ ത്ത്കെയർ സെന്ററുകളിലായി 5,150 കിടക്കകളുണ്ട്. ലയിച്ചൊന്നാകുന്ന കമ്പനി ആസ്റ്റർ ഡി.എം. ക്വാളിറ്റി കെയർ ലിമിറ്റഡ് എന്ന പേരിലാകും അറിയപ്പെടുക. 57.3:42.7 അനുപാതത്തിലായിരിക്കും ലയനം. അതായത് ആസ്റ്ററിൻ്റെ ഓഹരിയുടമ കൾക്ക് എല്ലാംകൂടി കമ്പനിയിൽ 57.8 ശതമാനവും ക്വാളിറ്റി കെയറിന്റെ ഓഹരിയുടമകൾക്ക് 42.7 ശതമാനവും ഓഹരിയാകും ഉണ്ടാകുക. ആസ്റ്ററിന്റെ പ്രമോട്ടർ മാരായ ഡോ. ആസാദ് മൂപ്പനും സംഘത്തിനും 24 ശതമാനംവും ബ്ലാക്ക്‌സ്റ്റോണിന് 30.7 ശതമാനവും ഓഹരിയുണ്ടാകും.
ഡോ. ആസാദ് മൂപ്പൻ എക്‌സിക്യുട്ടീവ് ചെയർമാനയി തുടരും. ക്വാളിറ്റി കെയറിന്റെ ഗ്രൂപ്പ് എം.ഡി. വരുൺ ഖന്നയായിരിക്കും എം.ഡി.യും ഗ്രൂപ്പ് സി.ഇ.ഒ.യും. ആസ്റ്റർ, കെയർ ഹോസ്പിറ്റൽസ്, കിംസ്ഹെൽത്ത്, എവർ കെയർ എന്നീ നാലു ബ്രാൻഡു കളായിരിക്കും കമ്പനിക്ക് കീഴിലുണ്ടാകുക. കിംസ്ഹെൽത്ത് ഉൾപ്പെടെയുള്ള ബ്രാൻഡുകളിലെ നിലവിലുള്ള നേതൃനിര തുടരും.
ആരോഗ്യപരിരക്ഷാ രംഗത്തെ പ്രസ്ഥാനങ്ങൾ ലയിച്ച് ഒന്നാകുന്നത് ഈ രംഗത്തെ വലിയ ശക്തിയായി മാറാൻ സഹായിക്കുമെന്ന് ആസ്റ്റർ സ്ഥാപകനും എക്സിക്യുട്ടീവ് ചെയർമാനുമായഡോ. ആസാദ് മൂപ്പൻ പറഞ്ഞു നിക്ഷേപക സ്ഥാനപങ്ങളുടെ കൂടി പിന്തുണന അതിന് കരുത്തേകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത സാമ്പത്തിക വർഷം (2025- 26) മൂന്നാം പാദത്തോടെ ലയനം പൂർത്തിയാകുമെന്നാണ് വിലയിരുത്തുന്നത്. ഇരുകമ്പനികൾക്കും കൂടി മൊത്തം 42000 കോടി രൂപയാണ് മുല്യം കൽപ്പിച്ചിരിക്കുന്നത്.
ലയനം പൂർത്തിയാകുന്നതോടെ ആസ്റ്റർ ഡി.എം. ക്വാളിറ്റി കെയർ, ഇന്ത്യ യിലെ മൂന്നാമത്തെ വലിയ ആശുപത്രി ശൃംഖലയാകും.
വരുമാനത്തിൻ്റെയും കിടക്കകളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത്. 27 നഗരങ്ങളിലായി 38 ആശുപത്രികളും 10,150 കിടക്കകളുമാണ് പുതിയ കമ്പനിയിൽ ഉണ്ടാകുക. പുതിയ ആശുപത്രികളിലൂടെയും നിലവിലുള്ളവയുടെ വികസനത്തിലൂടെയും അടുത്ത മൂന്നു വർഷത്തിനുള്ളിൽ 3,500 കിടക്കകളുടെ വർധനവും പ്രതീക്ഷിക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ രണ്ട് ആശുപത്രി ശൃംഖലകളായ ആസ്റ്റർ, കിംസ് ഹെൽത്ത് എന്നിവ ഒരൊറ്റ കമ്പനിക്ക് കീഴിലാകുന്നു എന്ന പ്രത്യേകതയും ഈ ലയനത്തിനുണ്ട്. രണ്ടു ബ്രാൻഡുകളും നിലനിർത്തികൊണ്ടായിരിക്കും ലയനവും.