ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

National Sports

ന്യൂഡല്‍ഹി: ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനത്തിന് പിന്നാലെ കായിക താരങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യൻ സംഘത്തെയും അവരുടെ നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഡല്‍ഹിയിലായിരുന്നു കായികതാരങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. ലഹരി വിരുദ്ധ മുന്നേറ്റത്തിനായി കായികതാരങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കായികതാരങ്ങളോട് ആഹ്വാനം ചെയ്തു.

രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായുണ്ടായ ഈ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നു. ഇത്തവണത്തെ മെഡല്‍ നേട്ടത്തെ വരുന്ന തവണ നാം മറികടക്കും. പാരീസ് ഒളിമ്ബിക്‌സില്‍ മികച്ച നേട്ടം കൈവരിക്കാനായി ശ്രമിക്കാനും കായിക താരങ്ങളോട് മോദി പറഞ്ഞു. 2022ലെ ഏഷ്യൻ ഗെയിംസില്‍ 107 മെഡലുകള്‍ നേടി ഇന്ത്യ ചരിത്രം കുറിച്ചിരുന്നു.

‘ഹാങ്‌ചോവില്‍ രാജ്യത്തെ അത്ലറ്റുകള്‍ നടത്തിയത് ഏറ്റവും മികച്ച പരിശ്രമമാണ്. 2014ന് ശേഷം ഇന്ത്യയിലെ കായികതാരങ്ങള്‍ക്ക് വിദേശത്ത് മികച്ച പരിശീലനവും മറ്റ് സൗകര്യങ്ങളും അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനുളള അവസരവും ലഭിക്കുന്നുണ്ട്. ഏഷ്യൻ ഗെയിംസിലെ മെഡല്‍ നേട്ടം രാജ്യത്തിന്റെ കായികമേഖലയുടെ വളര്‍ച്ചയുടെ ഉദ്ദാഹരണമാണ്. ഇത് പുതുതലമുറയ്‌ക്ക് പ്രചോദനമാണ്. ഈ മികവ് പാരീസ് ഒളിമ്ബിക്സില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാൻ കാരണമാകും. ഏഷ്യൻ ഗെയിംസില്‍ രാജ്യത്തെ സ്ത്രീകളുടെ മുന്നേറ്റവും നാം കണ്ടു. മെഡലുകളില്‍ പകുതിയും നേടിയത് സ്ത്രീകളാണ്. ട്രാക്കിലായാലും ഫീല്‍ഡിലായാലും സ്വര്‍ണ്ണ മെഡലില്‍ കുറഞ്ഞതൊന്നും അവര്‍ ലക്ഷ്യം വെച്ചില്ലെന്നാണ് എനിക്ക് തോന്നിയത്.’

Leave a Reply

Your email address will not be published. Required fields are marked *