ഹാങ്ചൗ: ചൈനയിൽ പുരോഗമിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും സ്വർണം നേടി ഇന്ത്യ. വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിയാണ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണവേട്ട പതിനഞ്ചായി. 62.92 മീറ്റര്‍ ദൂരം എറിഞ്ഞിട്ടാണ് അന്നുവിന്റെ വിജയം.
വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരിയും സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസില്‍ പാറുള്‍ ചൗധരിയുടെ രണ്ടാം സ്വര്‍ണനേട്ടമാണിത്. നേരത്തെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സിലും പാറുള്‍ സ്വര്‍ണം നേടിയിരുന്നു. ട്രിപ്പിള്‍ ജംപില്‍ പ്രവീണ്‍ ചിത്രവേല്‍ വെങ്കലവും ഡെക്കാത്തലണില്‍ തേജസ്വിന്‍ ശങ്കര്‍ വെള്ളി മെഡലും സ്വന്തമാക്കി.