ഡോ. വർഗീസ് പുന്നൂസിന് ഏഷ്യ-പസഫിക് അവാർഡ്

Kerala Local News

കോട്ടയം:സാമൂഹിക മാനസികാരോഗ്യ രംഗത്ത് സമഗ്രസംഭാവനയ്ക്ക് വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ  ഹെൽത്ത് (ഡബ്ളിയു എഫ് എം എച്ച്) ഏർപ്പെടുത്തിയ ഏഷ്യ-പസഫിക്  അവാർഡ് കോട്ടയം മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗം തലവനും മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പലുമായ ഡോ. വർഗീസ് പി പുന്നൂസിന് ലഭിച്ചു . ഏഷ്യ-പസഫിക് രാജ്യങ്ങളിലെ അമ്പതിൽപരം എൻട്രികളിൽ നിന്നാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്ത തെന്ന് ഡബ്ലിയു എഫ് എം എച്ച് ഏഷ്യാ -പസിഫിക് ചെയർമാൻ ഡോ. റോയ് എബ്രഹാംകള്ളിവയലിൽ അറിയിച്ചു. ഇന്ന് രാവിലെ 9.30 ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ നടന്ന  സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കൂറിലോസ് അവാർഡ് സമ്മാനിച്ചു . മുൻ ഡിജിപി ജേക്കബ് പുന്നൂസ് വിശിഷ്ടാതിഥിയായിരുന്നു 

ചിത്രം:ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കൂറിലോസ് ഡോ വർഗ്ഗീസ് പുന്നൂസിന് പുരസ്കാരം നൽകുന്നു ഡോേ  
റോയ്എബ്രഹാം കള്ളിവയലിൽ സമീപം

Leave a Reply

Your email address will not be published. Required fields are marked *