കൊളംബോ: ഏഷ്യാ കപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം. ശ്രീലങ്കയെ പത്തു വിക്കറ്റിനു തോൽപ്പിച്ചാണ് ഇന്ത്യ എട്ടാം തവണയും കപ്പുയർത്തിയത്. 51 റൺസ് എന്ന അനയാസ വിജയലക്ഷ്യം 6.1 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ ഇന്ത്യ മറികടന്നു. ഓപ്പണർമാരായി ഇറങ്ങിയ ഇഷാൻ കിഷനും(23*) ശുഭ്മാൻ ഗില്ലും(27*) ആണ് ഇന്ത്യയെ വിയത്തിലേക്ക് നയിച്ചത്.
2018-ലാണ് ഇന്ത്യ അവസാനമായി ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ വിജയിക്കുന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 15.2 ഓവറില്‍ 50 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ അനായാസേന തോല്പിച്ചത്. 21 റണ്‍സ് വഴങ്ങി ആറു വിക്കറ്റാണ് താരം നേടിയത്. പവര്‍ പ്ലേയില്‍ സിറാജ് എറിഞ്ഞ 5 ഓവറുകളിലെ (30 പന്ത്) 26 പന്തുകളിലും റണ്‍നേടാന്‍ ശ്രീലങ്കക്ക് കഴിഞ്ഞില്ല.