കലാസംവിധായകൻ മിലൻ ഫെര്‍ണാണ്ടസ് ഹൃദയാഘാതത്തെ തുടര്‍ന്ന് അസര്‍ബൈജാനില്‍ അന്തരിച്ചു. അജിതിന്റെ ‘വിടാമുയര്‍ച്ചി’യുടെ ചിത്രീകരണത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു ‘ഞായറാഴ്ച രാവിലെയാണ് മിലൻ നെഞ്ചു വേദന അനുഭവപ്പെട്ടത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മിലൻ മരിച്ചു. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയര്‍ച്ചി’ നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷൻസാണ്. നിര്‍മ്മാതാക്കളും സോഷ്യല്‍ മീഡിയയിലൂടെ മിലന്റെ മരണം സ്ഥിരീകരിച്ചു. 50 വയസ്സുള്ള മിലന് ഭാര്യയും മകനുമുണ്ട്.