പുനെ: പാലക്കാട് സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് സ്വർണവും പണവും തട്ടിയ കേസില്‍ അര്‍ജുന്‍ ആയങ്കി പിടിയില്‍. പുനെയില്‍ നിന്ന് മീനാക്ഷിപുരം പൊലീസാണ് അര്‍ജുനെ കസ്റ്റഡിയിലെടുത്തത്. മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലാണ് അർജുൻ പിടിയിലായത്.
സംഭവത്തിൽ നേരത്തെ സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നു പുലര്‍ച്ചെ നാലുമണിക്കാണ് കേസിലെ മുഖ്യ പ്രതിയെ അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്. എഴുപത്തി അഞ്ച് പവന്‍ സ്വര്‍ണം, ഇരുപത്തി മൂവായിരം രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയാണ് വ്യാപാരിയില്‍ നിന്ന് കവര്‍ച്ചചെയ്യപ്പെട്ടത്. കവര്‍ച്ചയ്ക്ക് ശേഷം സംഘം സ്വര്‍ണം വീതം വെച്ച് രക്ഷപ്പെടുകയായിരുന്നു.
സ്വർണ വ്യാപാരിയെ ആക്രമിച്ച പണം തട്ടിയ കേസ്; അർജുൻ ആയങ്കി പിടിയിൽ
