അരിയന്നൂർ: (ഗുരുവായൂർ) അരിയന്നൂർ ജുമാ മസ്ജിദിന് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികന് പരിക്ക്. അരിയന്നൂർ സ്വദേശി വീരാൻകുട്ടിക്കാണ് പരിക്കേറ്റത്. രാവിലെ 7.30 നായിരുന്നു സംഭവം. തൃശ്ശൂർ ഭാഗത്തു നിന്നും ഗുരുവായൂരിലേക്ക് വരികയായിരുന്ന ‘ഷോണി’ ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
തലക്ക് പരിക്കേറ്റ കാർ യാത്രികനെ ഗുരുവായൂർ ആക്ടസ് പ്രവർത്തകർ കുന്നംകുളം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.