നയപ്രഖ്യാപന പ്രസംഗം ഗവർണർ മുഴുവൻ വായിക്കാതിരുന്നത് വായിക്കാനുള്ള നിലവാരം ഇല്ലാത്തതുകൊണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കള്ള പ്രചാരണങ്ങൾ നയപ്രഖ്യാപനത്തിൻ്റെ മറവിൽ സഭയിൽ രേഖപ്പെടുത്താനായിരുന്നു ശ്രമം. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നത് ചിലവാകാത്ത കള്ളമാണ്. നയ പ്രഖ്യാപനം സത്യസന്ധമാകണം. അങ്ങനെ ഗവർണർ തീരുമിച്ചതിൽ തെറ്റില്ല. പെൻഷൻ നൽകാൻ പണമില്ല, ക്ലിഫ് ഹൗസിലെ കാലിതൊഴുത്ത് നന്നാക്കാൻ പണമുണ്ടെന്നും വി മുരളീധരൻ ആരോപിച്ചു. കേന്ദ്രത്തിനെതിരായി സമരമില്ല, സമരം എന്നത് തള്ളായിരുന്നു. ഇത് തള്ള് സർക്കാരാണ്. ഡൽഹിയിൽ നല്ല തണുപ്പാണെന്നും ചിൽ ചെയ്യാനാണ് പോകുന്നതെന്നും മുരളീധരൻ പരിഹസിച്ചു.
ഗവർണർ മുഴുവൻ വായിക്കാതിരുന്നത് വായിക്കാനുള്ള നിലവാരം ഇല്ലാത്തതുകൊണ്ടാകും: കേന്ദ്രമന്ത്രി വി മുരളീധരൻ
