തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂള്‍ പണിയുകയാണ് സര്‍ക്കാരെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു.സാമ്പത്തിക സ്ഥിതി മോശമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അപ്പോഴും വ്യക്തിപരമായ ഉപയോഗത്തിന് നീന്തല്‍ക്കുളം പണിയുകയാണ്. സാധാരണക്കാരുടെ പെന്‍ഷന്‍ മുടങ്ങിയില്ലേ? ഖജനാവിന് അധികച്ചെലവ് വരുത്തുന്നതാണ് യൂണിവേഴ്‌സിറ്റി ബില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
അധികച്ചെലവ് വരുന്ന കാര്യങ്ങള്‍ അവതരിപ്പിക്കണമെങ്കില്‍ തന്റെ അനുമതി വേണം. മണി ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങിയില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അതില്ലാതെ പാസാക്കിയത് ഭരണഘടനാപരമായ കാര്യമാണോ? മുഖ്യമന്ത്രി നേരിട്ട് വന്നു വിശദീകരിക്കുന്നതു വരെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.