കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ ഉഴവുർ വില്ലേജ് പരിധിയിലെ , ഉഴവുർ ഗ്രാമപഞ്ചായത്ത് അരീക്കര നാലാം വാർഡിലെ ബ്ലോക്ക് നാലിൽ റീ സർവേ നമ്പർ 425,426 ൽ ഉൾപ്പെട്ട 45.90 ആർ സ്ഥലത്തെ അരീക്കുഴി വെള്ളച്ചാട്ട പദ്ധതികൾക്കായി സർക്കാർ ബിറ്റിആർ രേഖകളിൽ ഉള്ള പുറമ്പോക്ക് ഭൂമിയിൽ നിന്നും 470.45 മെട്രിക് ടൺ കരിങ്കല്ല് അനധികൃതമായി ഖനനം ചെയ്ത് കടത്തിയതായും, തുടർനടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ജിയോളിസ്റ്റ് കോട്ടയം ജില്ലാ കളക്ടർക്ക് സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. 2018-2021 വാർഷിക പദ്ധതി കാലഘട്ടത്തിലാണ് യാതൊരു അനുമതിയില്ലാതെ അനധികൃതമായി പാറഖനനം നടത്തി കരിങ്കല്ല് കടത്തിയത്.
അനധികൃത പാറഖനനത്തെ കുറിച്ച് മാധ്യമ പ്രവർത്തകനായ രാജേഷ് കുര്യനാടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് പരാതി നൽകിയത്. ജിയോളജി വകുപ്പിന്റെ റിപ്പോർട്ട് വന്നിട്ടും ഉഴവുർ വില്ലേജ് അധികൃതർ മേൽ അധികൃതർക്ക് റിപ്പോർട്ട് കൈമാറുവാൻ കാലതാമസം വരുത്തുന്നുവെന്നും, ഉത്തരവാദികളായവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു