അരവിന്ദ് കേജ്രിവാളിന്റെ വാഹനത്തിന് നേരെ അക്രമം അഴിച്ചുവിട്ട് ബിജെപി. ന്യൂഡൽഹി മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് അരവിന്ദ് കെജ്രിവാളിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. ബിജെപി സ്ഥാനർഥി പർവേശ് വർമ്മയുടെ അനുയായികളാണ് അക്രമത്തിന് പിന്നിലെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ആം ആദ്മി പാർട്ടി പുറത്തിറക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെയും ദില്ലി പൊലീസ് തടഞ്ഞു.
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയണ് ആം ആദ്മി പാർട്ടി അധ്യക്ഷനും ന്യൂഡൽഹി സ്ഥാനാർത്ഥിയുമായ അരവിന്ദ് കെജ്രിവാളിന്റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. പ്രചാരണത്തിനിടെ അരവിന്ദ് കെജ്രിവാളിന്റെ വാഹനത്തിന് നേരെ കല്ല് കല്ലെറിയുന്ന വീഡിയോ ആം ആദ്മി പാർട്ടി പുറത്തുവിട്ടു.
ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്നും ന്യൂഡൽഹി ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമയുടെ അനുയായികളാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു. തോൽവി ഭയന്ന് ബിജെപി പരിഭ്രാന്തരായിരിക്കുകയാണെന്നും അരവിന്ദ് കെജ്രിവാളിനെ ആക്രമിക്കാൻ പരമേശ്വരമയുടെ ഗുണ്ടകൾ ശ്രമിക്കുകയാണെന്നും ആം ആദ്മി പാർട്ടി എക്സിൽ കുറിച്ചു.
ഇതൊന്നും കണ്ട് കെജ്രിവാൾ ഭയപ്പെടാൻ പോകുന്നില്ലെന്നും ദില്ലിയിലെ ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കി. മനീഷ് സിസോദിയയുടെയും അരവിന്ദ് കെജ്രിവാളിന്റെയും അറസ്റ്റ് പ്രമേയമാക്കി ആം ആദ്മി പാർട്ടി പുറത്തിറക്കിയ അൺ ബ്രേക്കബിൾ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം ദില്ലി പോലീസ് വിലക്കിയിരുന്നു.