അരവിന്ദ് കെജ്‌രിവാളിവനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യവുമായി പൊതുതാത്പര്യ ഹർജി. ഡല്‍ഹി ഹൈക്കോടതിയിലാണ് പൊതുതാത്പര്യ ഹർജി നല്‍കിയിരിക്കുന്നത്.കർഷകനും സാമൂഹിക പ്രവർത്തകനുമാണെന്ന് അവകാശപ്പെടുന്ന ഡല്‍ഹി നിവാസിയായ സുർജിത് സിംഗ് യാദവാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്
സാമ്ബത്തിക അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രിയെ പൊതു സ്ഥാനങ്ങളില്‍ തുടരാൻ അനുവദിക്കരുതെന്നും ഹർജിയില്‍ ആവശ്യം. കെജ്‌രിവാള്‍ ഈ പദവിയില്‍ തുടരുന്നത് നിയമനടപടി തടസ്സപ്പെടുത്തുന്നതിനും നീതിന്യായത്തിന്റെ ഗതിയെ തടസ്സപ്പെടുത്തുന്നതിനും മാത്രമല്ല, സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിന്റെ തകർച്ചയ്ക്കും ഇടയാക്കുമെന്നും യാദവ് പറയുന്നു.