പത്തനംതിട്ട: ആറന്മുള പൊലീസ് സ്റ്റേഷനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.
കോളേജ് വിദ്യാർത്ഥിനിയെ ആക്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ് എടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡനടക്കം 10 പേർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.