പുൽവാമയുമായി ബന്ധപ്പെട്ട പ്രസ്താവന : വിശദീകരണവുമായി ആന്റോ ആന്റണി എംപി

Kerala

പത്തനംതിട്ട: പുൽവാമയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ വിശദീകരണവുമായി ആന്റോ ആന്റണി എംപി രം​ഗത്ത്.
ആക്രമണത്തിൽ പാകിസ്ഥാന് പങ്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പാകിസ്ഥാന് പങ്കില്ലേ എന്ന് ചോദിച്ചത് മാധ്യമപ്രവർത്തകർ ആണെന്നും എന്ത് പങ്ക് എന്ന് മാധ്യമപ്രവർത്തകരോട് ചോദിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ചോദ്യം പിന്നീട് ഓരോ താത്പര്യക്കാർ വ്യാഖ്യാനിക്കുകയായിരുന്നു. മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് പറഞ്ഞ കാര്യങ്ങളാണ് താൻ ആവർത്തിച്ചത്.കെ സുരേന്ദ്രൻ പറഞ്ഞ പോലെ കേസ് എടുക്കണം എങ്കിൽ ആദ്യം സത്യപാൽ മാലികിനെതിരെയും പിന്നെ ഇതേ വിഷയത്തിൽ സമരം ചെയ്‌ത സൈനികരുടെ വിധവകൾക്ക് എതിരെയും കേസ് എടുക്കുമോ? സത്യപാൽ മാലിക് പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഒന്നും സുരേന്ദ്രൻ പറയുന്നില്ല.

‘എനിക്കെതിരെ കേസെടുക്കട്ടെ. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്ന നാല് സംസ്ഥാനങ്ങളിലെ ഗവർണറായിരുന്ന സത്യപാൽ മാലിക്കിനെതിരെ എന്താണ് കേസെടുക്കാത്തത്. ഗുരുതരമായ ആരോപണമാണ് സത്യപാൽ മാലിക് ഉയർത്തിയത്. ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട. മരണമടഞ്ഞ ജവാന്മാരുടെ ഭാര്യമാർ ഇതേ ആരോപണം ഉയർത്തി. അവരും രാജ്യദ്രോഹികളാണോ? കെ സുരേന്ദ്രൻ പറയട്ടെ. അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയാണെങ്കിൽ ചെയ്യട്ടെ. തന്റേടം ഉണ്ട്. ഇതൊക്കെ കണ്ട് തന്നെയാണ് പൊതു പ്രവർത്തനത്തിന് ഇറങ്ങിയത്.’എന്നായിരുന്നു ആന്റോ ആന്റണിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *