അങ്കമാലിയിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ

Kerala

എറണാകുളം: അങ്കമാലിയിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. മട്ടാഞ്ചേരി സ്വദേശി ഫൈസൽ, ചക്കരയിടുക്ക് കാട്ടുക്കാരൻ കുഞ്ഞുമുഹമ്മദ് എന്നിവരെയാണ് ഡിസ്ട്രിക്റ്റ് ആന്റി നർക്കോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും, അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്.

ഇരുചക്ര വാഹനത്തിൽ ബെംഗളൂരുവിൽ നിന്നും കൊണ്ടു വരികയായിരുന്ന എംഡിഎംഎയാണ് പോലീസ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. വാഹന പരിശോധനയ്‌ക്കിടെ കൈ കാണിച്ചിട്ടും വാഹനം നിർത്താതെ പോയതിൽ സംശയം തോന്നിയ പോലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തത്. കയ്യുറയ്‌ക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു. വിദ്യാർത്ഥികളും യുവാക്കളുമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും ഇവരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *