അങ്കമാലിയില്‍ മൂന്നു പേരെ കൊലപ്പെടുത്തിയ പ്രീതിക്ക് വധശിക്ഷ

Breaking Kerala

അങ്കമാലി: അങ്കമാലി മൂക്കന്നൂരില്‍ ബന്ധുക്കളായ മൂന്നുപേരെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. എരപ്പ് സ്വദേശി ബാബു(49)വിനെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.പ്രതിയുടെ മൂത്ത സഹോദരന്‍ ശിവന്‍ (62), ഭാര്യ വത്സല (58), മകള്‍ സ്മിത (33) എന്നിവരാണു കൊല്ലപ്പെട്ടത്. ഇതില്‍ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. മറ്റു രണ്ട് കൊലക്കേസുകളില്‍ ഇരട്ട ജീവപര്യന്തം തടവും വിധിച്ചു.

ബാബുവിനെതിരേ ചുമത്തിയ പതിനാല് കുറ്റങ്ങളും തെളിഞ്ഞതായി ജനുവരി 24-ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നു.

2018 ഫെബ്രുവരി 11-നാണ് അങ്കമാലിക്കടുത്ത് മൂക്കന്നൂര്‍ എരപ്പില്‍ കൂട്ടക്കൊലപാതകം നടന്നത്. സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നാണ് സഹോദരനെയും കുടുംബത്തെയും ബാബു വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരനായ ശിവന്‍, ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണം തടയാന്‍ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിന്‍, അപര്‍ണ എന്നിവര്‍ക്കും വെട്ടേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *