അനീറ്റ സെബാസ്റ്റ്യനെ അനുമോദിച്ചു

Local News

എംബിബിസിനു കൊല്ലം മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ച അനീറ്റ സെബാസ്റ്റ്യനെ പി ഡി പി തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പി ഡി പി കോട്ടയം ജില്ലാ സെക്രട്ടറി എം എ അക്ബർ ഫലകം നൽകി ആദരിച്ചു. തലയോലപറമ്പ് എ.ജെ.ജോൺ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയായ അനീറ്റ സ്കൂളിനും തലയോലപ്പറമ്പ് ഗ്രാമത്തിനും അഭിമാനമാണെന്ന് എം.എ. അക്ബർ പറഞ്ഞു. ചടങ്ങിൽ പിഡിപി തലയോലപറമ്പ് പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *