ആന്ധ്രപ്രദേശില്‍ നവജാത ശിശുവിനെ ഓവുചാലില്‍ ഉപേക്ഷിച്ച നിലയില്‍ ; നാട്ടുകാര്‍ രക്ഷപ്പെടുത്തി

Local News National

ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ആശുപത്രിക്കു സമീപമുള്ള ഓവുചാലില്‍ നവജാത ശിശുവിനെ കണ്ടെത്തി. നാട്ടുകാര്‍ കൃത്യസമയത്ത് ഇടപെട്ടതിനാല്‍ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടയുടൻ ആളുകള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ചെളിയിലും മണ്ണിലും പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാര്‍ ഓടയില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞാണ് പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

രാവിലെ പ്രഭാത നടത്തത്തിന് എത്തിയവരാണ് അഴുക്കു ചാലിനു സമീപം കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. അന്വേഷിച്ചുചെന്നപ്പോള്‍ കുഞ്ഞിനെ കണ്ടു. കുഞ്ഞിനെ പ്രവേശിപ്പിച്ച അതേ ആശുപത്രിയിലേക്ക് പുലര്‍ച്ചെ 4.30 ന് തനിക്ക് ബ്ലീഡിങ് ആണെന്നും കുഞ്ഞ് മരിച്ചുപോയി എന്നും പറഞ്ഞ് ഒരു സ്ത്രീ എത്തിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞും ആശുപത്രിയിലെത്തി.

കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയിലുള്ള സ്ത്രീയാണ് കുഞ്ഞിന്റെ അമ്മയെന്നും അവര്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിനെ സ്വന്തം അമ്മയെ തന്നെ തിരിച്ചേല്‍പിക്കാൻ സാധ്യതയില്ല. കുഞ്ഞിനെ എവിടെ ഏല്‍പിക്കണമെന്നത് സംബന്ധിച്ച്‌ അധികൃതര്‍ പിന്നീട് തീരുമാനമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *