എഎംഎംഎയില്‍ കൂട്ടരാജി; എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സ്ഥാനങ്ങള്‍ വിട്ടൊഴിയുന്നു

Breaking Kerala

കൊച്ചി: സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയില്‍ കൂട്ടരാജി. എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് രാജിവെച്ചവരില്‍ ഏറെയും. കൂടെ മറ്റ് അംഗങ്ങളും പ്രതിഷേധിച്ച് രാജി സമര്‍പ്പിക്കുന്നുണ്ട്. പ്രതിസന്ധി നേരിടുന്ന വേളയിലും നിലപാടില്ലാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ എഎംഎംഎയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എഎംഎംഎയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്ന ആവശ്യമാണ് ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *