സിറിയയില്‍ രണ്ടിടത്ത് വ്യോമാക്രമണം നടത്തിയെന്ന് അമേരിക്ക

Global

ദമാസ്കസ്: സിറിയയില്‍ രണ്ടിടത്ത് വ്യോമാക്രമണം നടത്തിയെന്ന് അമേരിക്ക. ഇറാന്റെ പിന്തുണയുള്ള സംഘങ്ങളുടെ താവളങ്ങളിലാണ് ആക്രമണം നടത്തിയത്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭാ​ഗമല്ല ആക്രമണമെന്നും അമേരിക്ക വ്യക്തമാക്കി.

ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ താവളങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. സ്വയംപ്രതിരോധത്തില്‍ ഊന്നിയതാണ് ആക്രമണമെന്നാണ് വിശദീകരണം. ഇത് ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ളതല്ല എന്ന് അമേരിക്ക പറയുന്നു. ഒക്ടോബര്‍ 17 മുതല്‍ പശ്ചിമേഷ്യയില്‍ അരേിക്കന്‍ സൈന്യത്തിന് നേരെ ഒട്ടേറെ ആക്രമണങ്ങള്‍ ഉണ്ടായി. പശ്ചിമേഷ്യയില്‍ തങ്ങളുടെ സൈന്യത്തിന് നേരെ ഡ്രോണ്‍- റോക്കറ്റ് ആക്രമണങ്ങള്‍ ഉണ്ടായതായും യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *