അമേരിക്കയില്‍ ഡേറ്റിങ് ആപ്പില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് : യുവതിക്ക് കോടികള്‍ നഷ്ടമായി

Global

വാഷിങ്ടണ്‍: ഡേറ്റിങ് ആപ്പില്‍ പരിചയപെട്ട ‘സുഹൃത്തിന്റെ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ടെക്കി യുവതിയിക്ക് 3.73 കോടി രൂപ.അമേരിക്കയിലെ ഫിലഡെല്‍ഫിയയില്‍ ടെക്കിയായ ഇന്ത്യന്‍ യുവതിയാണ് ഓണ്‍ലൈന്‍ വഴിയുള്ള ക്രിപ്‌റ്റോ തട്ടിപ്പിനിരയായത്. 37-കാരിയായ ശ്രേയ ദത്തയാണ് ഡീപ്‌ഫേക്ക് വീഡിയോ അടക്കം ഉപയോഗിച്ചുള്ള തട്ടിപ്പിനിരയായത്.ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ടയാള്‍ നിര്‍ദേശിച്ചതനുസരിച്ച്‌ വ്യാജ ക്രിപ്‌റ്റോ ആപ്പില്‍ പണം നിക്ഷേപിച്ച യുവതിക്ക് ഇതെല്ലാം നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്.

ഡേറ്റിങ് ആപ്പായ ‘ഹിഞ്ചി’ലൂടെ കഴിഞ്ഞ ജനുവരിയിലാണ് ‘ആന്‍സല്‍’ എന്നയാളെ ശ്രേയ ദത്ത പരിചയപ്പെട്ടത്. ഫിലഡെല്‍ഫിയയിലെ വൈന്‍ വ്യാപാരിയാണെന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടിരുന്നത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സൗഹൃദം വളര്‍ന്നു. പരസ്പരം വാട്‌സാപ്പ് നമ്ബറുകളും കൈമാറി.

വാട്‌സാപ്പ് നമ്ബര്‍ ലഭിച്ചതോടെ ‘ആന്‍സല്‍’ തന്റെ ‘ഹിഞ്ച്’ പ്രൊഫൈല്‍ നീക്കംചെയ്തു. ശ്രേയയ്ക്ക് മാത്രമായി കൂടുതല്‍ ശ്രദ്ധനല്‍കാന്‍ വേണ്ടിയാണ് പ്രൊഫൈല്‍ ഉപേക്ഷിച്ചതെന്നായിരുന്നു ഇയാളുടെ വാദം. പിന്നാലെ ഇരുവരും പരസ്പരം സെല്‍ഫികളും കൈമാറി. ഇതിനിടെ, ചില വീഡിയോ കോളുകളും ചെയ്തു. പക്ഷേ, ഈ വീഡിയോ കോളുകളുടെ ദൈര്‍ഘ്യം കുറവായിരുന്നു. പലപ്പോഴും നാണത്തോടെ ഒരു നായയ്‌ക്കൊപ്പമാണ് ‘ആന്‍സല്‍’ വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. പക്ഷേ, വീഡിയോകോളില്‍ കണ്ടത് യഥാര്‍ഥ സുഹൃത്തിനെയല്ലെന്ന് യുവതി പിന്നീടാണ് തിരിച്ചറിഞ്ഞത്. ഡീപ്‌ഫേക്ക് ഉപയോഗിച്ചാണ് തട്ടിപ്പുകാരന്‍ ഇത്തരം വീഡിയോകോളുകള്‍ ചെയ്തിരുന്നതെന്നും സ്ഥിരീകരിച്ചു.

ഇതിനിടെ, നേരിട്ടുകാണണമെന്ന ആവശ്യത്തില്‍നിന്ന് ‘സുഹൃത്ത്’ പലപ്പോഴും ഒഴിഞ്ഞുമാറിയെങ്കിലും ശ്രേയയ്ക്ക് സംശയം തോന്നിയിരുന്നില്ല. തന്റെ ഓരോ ചെറിയകാര്യങ്ങളെക്കുറിച്ചും ദിവസവും അന്വേഷിക്കുന്ന സുഹൃത്തിനെ വിവാഹമോചനത്തിന് ശേഷം തനിക്ക് കിട്ടിയ ഉറ്റസുഹൃത്തായാണ് യുവതി കണ്ടത്.

കഴിഞ്ഞവര്‍ഷം പ്രണയദിനത്തില്‍ സമ്മാനമായി പൂച്ചെണ്ടും ആശംസാകാര്‍ഡും അയച്ചതോടെ വിശ്വാസം ഇരട്ടിക്കുകയും ചെയ്തു. പിന്നീട് ഈ പൂച്ചെണ്ടുമായുള്ള സെല്‍ഫി അയച്ചുനല്‍കിയപ്പോള്‍ ചുംബന ഇമോജികളിലൂടെയാണ് സുഹൃത്ത് മറുപടി നല്‍കിയത്.

ലിങ്കിലൂടെ ക്രിപ്‌റ്റോ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ‘ടൂ ഫാക്ടര്‍ ഓതന്റിക്കേഷന്‍’ അടക്കം കണ്ടതിനാല്‍ ആപ്പ് വ്യാജമാണെന്ന സംശയമുണ്ടായില്ല. തുടര്‍ന്ന് തന്റെ സമ്ബാദ്യത്തിന്റെ ഒരുഭാഗം ക്രിപ്‌റ്റോ ട്രേഡിങ് ആപ്പില്‍ നിക്ഷേപിച്ചു. ആദ്യഘട്ടത്തില്‍ ലാഭമായി കിട്ടിയ പണമെല്ലാം ആപ്പില്‍നിന്ന് പിന്‍വലിക്കാന്‍ യുവതിക്ക് കഴിഞ്ഞിരുന്നു.

ഇതോടെ ആപ്പിലുള്ള വിശ്വാസം വര്‍ധിക്കുകയും റിട്ടയര്‍മെന്റ് ഫണ്ടില്‍നിന്നടക്കം പണം നിക്ഷേപിക്കുകയും ചെയ്തു. കൂടുതല്‍ നിക്ഷേപം നടത്താനായി ‘സുഹൃത്ത്’ നിര്‍ബന്ധം തുടര്‍ന്നതോടെ വായ്പയെടുത്തും ക്രിപ്‌റ്റോ ട്രേഡിങ്ങില്‍ നിക്ഷേപം നടത്തി.

ഇത്തരത്തില്‍ 4.50 ലക്ഷം ഡോളറാണ് (ഏകദേശം 3.73 കോടി രൂപ) യുവതി ആപ്പില്‍ നിക്ഷേപിച്ചത്. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ സംഭവം തട്ടിപ്പാണെന്ന് യുവതിക്ക് ബോധ്യപ്പെടുകയായിരുന്നു. തട്ടിപ്പില്‍ കുരുങ്ങി പണമെല്ലാം നഷ്ടമായെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ തനിക്ക് കടുത്ത ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടെന്നായിരുന്നു ശ്രേയയുടെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *