ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിന് മുൻ‌കൂർ ജാമ്യം

Breaking National

ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിന് മുൻ‌കൂർ ജാമ്യം. ഡൽഹി അവന്യു കോടതി ആണ് ജാമ്യം അനുവദിച്ചത്. 15000 രൂപ ബോണ്ടും ഒരുലക്ഷം രൂപ ജാമ്യവും എന്ന വ്യവസ്ഥയിൽ ആണ് കോടതി ജാമ്യം അനുവദിച്ചത്.

മദ്യനയക്കേസില്‍ ചോദ്യം ചെയ്യാന്‍ അഞ്ച് നോട്ടീസുകള്‍ ഇഡി നല്‍കിയിട്ടും കെജ്രിവാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇഡി നല്‍കിയ അപേക്ഷയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഓണ്‍ലൈനായിട്ടാണ് കെജ്രിവാള്‍ റൗസ് അവന്യു കോടതിയില്‍ ഹാജരായിരുന്നത്.

തുടർന്ന് നോട്ടീസിൽ ഇന്ന് കെജ്‌രിവാൾ ഹാജരായാൽ അറസ്റ്റ് ഉണ്ടായേക്കും എന്ന സൂചനകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ ആണ് അദ്ദേഹത്തിന് ആശ്വാസമായി ജാമ്യം ലഭിച്ചത്

Leave a Reply

Your email address will not be published. Required fields are marked *