കൊച്ചി: ആലുവയിലെ പീഡന കേസ് പ്രതി ക്രിസ്റ്റൽ രാജിനെ എറണാകുളം പോക്സോ കോടതി കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അന്വേഷണ സംഘത്തിൻ്റെ അപേക്ഷ പരിഗണിച്ചാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കിയ ശേഷം സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ചത് ആസൂത്രിതമാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ. പ്രതിക്ക് ആലുവയിൽ സഹായം ചെയ്ത് നൽകിയ മറ്റ് ചിലരെ കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ പോക്സോ കേസിൽ കോടതി നടപടികൾക്കനുസരിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.