ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ ശിക്ഷാവിധി: വാദം ഇന്ന്

Kerala

ആലുവ: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ ശിക്ഷാവിധിയില്‍ വാദം ഇന്ന് നടക്കും. അസഫാക് ആലം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷാവിധിയില്‍ വാദം കേള്‍ക്കുന്നത്. വാദം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇന്ന് തന്നെ ശിക്ഷാവിധി പ്രഖ്യാപിച്ചേക്കും.

നവംബര്‍ നാലിനാണ് കേസിലെ ഏകപ്രതി അസഫാക് ആലം കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയത്. തുടര്‍ന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ പ്രൊസിക്യൂഷന് നിര്‍ദ്ദേശം നല്‍കി. പിന്നാലെ വ്യാഴാഴ്ച ശിക്ഷാവിധിയില്‍ വാദം കേള്‍ക്കാന്‍ മാറ്റുകയായിരുന്നു. പ്രതിയുടെ ജയിലിലെ പെരുമാറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ആലുവ സബ് ജയില്‍ സൂപ്രണ്ട് ഹാജരാക്കണം. പ്രതിയുടെ മുന്‍കാല കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പ്രൊസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *