കൊച്ചി : ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ എറണാകുളം പോക്സോ കോടതി നവംബര്‍ നാലിന് വിധി പറയും.കേസില്‍ 26 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്.
ജൂലായ് 28നാണ് ബീഹാര്‍ സ്വദേശികളായ ദമ്ബതികളുടെ മകളായ അഞ്ചുവയസുകാരി കൊല്ലപ്പെട്ടത്. കേസില്‍ ബീഹാര്‍ സ്വദേശിയായ അസ്‌ഫാക് ആലമാണ് പ്രതി.ദമ്ബതികളുടെ തൊട്ടടുത്ത വീട്ടില്‍ പുതുതായി താമസിക്കാൻ വന്ന അസ്‌ഫാക് ആലം അഞ്ചുവയസുകാരിയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ അസ്‌ഫാക് ആലത്തെ പൊലീസ് പിടികൂടിയിരുന്നു. ലഹരിയിലായിരുന്ന പ്രതിയില്‍ നിന്ന് കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.അതിനിടെ ജൂലായ് 29ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതി കുട്ടിയുമായി കടയില്‍ പോയി ജ്യൂസ് വാങ്ങി നല്‍കുന്നതും ഇവിടെ നിന്ന് കൂട്ടിക്കൊണ്ടുപോകുന്നതുമായ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കൊലപാതകം, ബലാത്‌സംഗം അടക്കം ഒൻപത് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. .കേസില്‍ പൊലീസ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു,. പിന്നാലെ അതിവ ഗൗരവുമുള്ള കേസായി പരിഗണിച്ച് ഒക്ടോബര്‍ നാലിന് വിചാരണ ആരംഭിക്കുകയായിരുന്നു.