കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. കുട്ടിയുടെ മൃതദേഹം ആലുവ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടി താമസിച്ചിരുന്ന വാടകവീട്ടിലും പഠിച്ചിരുന്ന സ്കൂളിലും പൊതുദർശനം ഉണ്ടാകും. ഇതിനുശേഷമാണ് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുക.
കൊലപാതകത്തിന് മുൻപ് കുട്ടി ക്രൂര പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരി ചാന്ദ്നിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. ബിഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്.
ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്കാരം ഇന്ന്
