ആലുവ: ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് മുതൽ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ചോദ്യംചെയ്യിലിനോട് പ്രതി പൂർണ്ണമായും സഹകരിച്ചിരുന്നില്ല. റൂറൽ സ്പീഡ് നേതൃത്വത്തിൽ അന്വേഷണസംഘം ഇന്ന് രാവിലെ വീണ്ടും പ്രതിയെ ചോദ്യം ചെയ്ത ശേഷമാകും കോടതിയിൽ ഹാജരാക്കുക.
പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ 15 കേസുകൾ നിലവിലുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയും പോലീസ് ഇന്ന് സമർപ്പിക്കും. ഇന്നലെ പുലർച്ചെയാണ് നാടിനെ ആലുവയിൽ വീണ്ടും അതിഥി തൊഴിലാളിയുടെ മകൾ പീഡനത്തിന് ഇരയായത്.