ഹൈദരാബാദ്: അല്ലു അർജ്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലുങ്കാന ഹൈക്കോടതി. മനപൂർവ്വമല്ലാത്ത നരഹത്യാകുറ്റം നിലനിൽക്കുമോ എന്ന് സംശയമെന്ന് ഹൈക്കോടതി പറഞ്ഞു,
ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിച്ചത്. അഡ്വ. നിരഞ്ജൻ റെഡ്ഡി, അശോക് റെഡ്ഡി എന്നിവരാണ് അല്ലു അർജുന് വേണ്ടി ഹാജരായത്.
അല്ലു അർജുന് ജാമ്യം നൽകരുത് എന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
അല്ലു അർജുനടക്കമുള്ള താരങ്ങളോട് തിയറ്റർ സന്ദർശിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.